KPCC. ഡി ജി പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം… ഷെല്ലും,കണ്ണീര്‍ വാതകവും…

ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മാധ്യമങ്ങള്‍ക്ക് പിണറായി വിജയന്‍ ആരെന്നു തുറന്നു കാണിക്കാന്‍ കഴിയുന്നില്ലെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. കെ പി സി സി ഡി ജി പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരന്‍. പിണറായിക്ക് ജനാധിപത്യത്തോട് ബാധ്യതയില്ല. ധിക്കാരിയും മുന്‍വിധിയോടെ കാര്യങ്ങള്‍ കാണുന്നയാളുമാണ് മുഖ്യമന്ത്രി. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാന്‍ നോക്കുന്നു. ജനങ്ങള്‍ക്ക് സമാധാനമില്ല. പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.

ക്രമസമാധാനം തകര്‍ന്നുപോയി.ഞങ്ങള്‍ കലാപാഹ്വാനത്തിന് ഇല്ല.കോണ്‍ഗ്രസുകാര്‍ ജനാധിപത്യ വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുട്ടികള്‍ എന്ത് ചെയ്തു. കറുത്ത വസ്ത്രം ധരിച്ചതോ, കൊടി കാണിച്ചതോ തെറ്റാണോ. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാ നത്തില്‍ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയന്‍ മാത്രം അല്ലല്ലോ. ഇതുവരെ ഇല്ലാത്ത രീതി അല്ലേ കാണുന്നത്. വളരെ സമാധാനപരമായ സമരമാണ് ഇന്ന് നടത്തുന്നതെന്നും കെസുധാകരന്‍ പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിച്ചതോടെ പ്രവര്‍ത്തകര്‍ പോലീസിനെതിരെ ആക്രമണം തുടങ്ങി. കല്ലേറിനെ തുടര്‍ന്നു പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടര്‍ന്നു കല്ലേറ് രൂക്ഷമായതോടെ ഷല്‍ പ്രയോഗിച്ചു. ഷെല്‍ പ്രയോഗിച്ചതോടെ കെ സുധാകരനു ദേഹാസ്വാസ്ഥ്യമുണ്ടായി. മുതിര്‍ന്ന നേതാക്കളെല്ലാം പിന്നോട്ടു മാറി ഒരു പ്രകോപനവുമില്ലാതെ പോലീസ് ഷെല്ലുംകണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നുവെന്നു ശശിതരൂര്‍ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *