EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കൊല്ലപ്പെട്ടവരുടെ കരളും വൃക്കയും മോഷ്ടിക്കുന്ന ഇസ്രായേല്‍…

കുട്ടികളെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതയില്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്ത്. ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടുനല്‍കിയ 80 മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു ലഭിച്ചത്. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചെന്ന കാര്യം സ്ഥിരീകരിച്ചത്.മൃതദേഹങ്ങളില്‍ നിന്ന് സുപ്രധാനമായ അവയവങ്ങള്‍ മോഷ്ടിക്കുന്നതായി യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ജനീവ ആസ്ഥാനമായുള്ള യൂറോമെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ ഗസയിലെ അല്‍ഷിഫ, ഇന്തോനേഷ്യന്‍ ആശുപത്രികളില്‍ നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം പിടിച്ചെടുത്തതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത് അവയവമോഷണത്തിനു വേണ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇസ്രായേല്‍ കൊലപ്പെടുത്തിയ ശേഷം സൂക്ഷിച്ചിരുന്ന 80 പേരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറിയിരുന്നു. വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. മൃതദേഹങ്ങളില്‍ നടത്തിയ പരിശോധനയില്‍ കരള്‍, വൃക്കകള്‍, ഹൃദയം, കോക്ലിയകള്‍, കോര്‍ണിയകള്‍ തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ നഷ്ടപ്പെട്ടെന്നു കണ്ടെത്തുകയായിരുന്നു. ഗസയിലെ മെഡിക്കല്‍ വിദഗ്ധരുടെ പരിശോധനയിലാണ് അവയവമോഷണം വ്യക്തമായതെന്ന് ഗസ സര്‍ക്കാരിന്റെ മീഡിയ ഓഫിസ് അറിയിച്ചു.

ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരെയും ഭയപ്പെടരുതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗ്പുരിലെ ദിഗോരിയിലെ ആസാദ് മൈതാനത്ത് നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടിയുടെ 139ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് റാലി നടത്തിയത്. എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബിജെപി പിടിമുറുക്കിക്കഴിഞ്ഞു. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് യോഗ്യതയല്ല മാനദണ്ഡം. മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയുടെ ഭാഗമായതിനാലാണ് നിയമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് നടക്കുക. പ്രധാനമന്ത്രി ആരെയും കേള്‍ക്കാന്‍ തയ്യാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകള്‍ അനുസരിക്കണമെന്ന സ്ഥിതിയാണ്. ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസില്‍ ഏതൊരു പ്രവര്‍ത്തകനും പാര്‍ട്ടിയിലെ നേതാക്കളെ വിമര്‍ശിക്കാനുള്ള അവസരമുണ്ട്. ബിജെപിയില്‍ അടിമത്തമാണുള്ളത് എന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജെപി എംപിയുമായ വ്യക്തി തന്നോട് പറഞ്ഞെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാഗ്പുരിലെ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തി. സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ സംബന്ധിച്ചു.

വയനാട് ലോക്സഭാ സീറ്റിൽ സിപിഐ തന്നെ മൽസരിക്കും: ബിനോയ് വിശ്വം

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്ക് പകരം മറ്റൊരാളെ നിർത്തണമെന്നത് സംബന്ധിച്ച് ഇടതുമുന്നണിയിൽ അഭിപ്രായങ്ങൾ ഉടലെടുക്കുന്നതിനിടെ, അവിടെ സിപിഐ സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടിയുടെ പുതിയ സെക്രട്ടറി ബിനോയ് വിശ്വം.
സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തതിന് പിന്നാലെ പട്ടം എംഎൻ സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നേർക്കുനേർ വരുമോ എന്നത് ചർച്ചയാകുന്നത് കൂടി കണക്കിലെടുത്തായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും വിജയിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. കേരളത്തിൽ ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകം ആണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ബിനോയ് വിശ്വം വിമർശനമുയർത്തി. ഗവർണർ പദവി തന്നെ അനാവശ്യമാണെന്നും കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പാണതെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്. അതേസമയം, സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. മാധ്യമ പ്രവർത്തകർക്കെതിരായ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് ഒറ്റവാക്കിൽ മറുപടി. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റിയെന്നും തിരുത്തൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി.

തമിഴ് സിനിമാ നടനും ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്  ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ കോവിഡ് ബാധയെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം.  എൺ‌പതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പർഹിറ്റ്  സിനിമകൾ തമിഴകത്തിന് സമ്മാനിച്ച താരമായിരുന്നു വിജയകാന്ത്.  ഭാര്യ: പ്രേമലത. സഗപ്തം, മധുര വീരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഷണ്‍മുഖ പാണ്ഡ്യൻ, വിജയ പ്രഭാകരൻ എന്നിവരാണ് മക്കൾ.

Leave a Comment

Your email address will not be published. Required fields are marked *