EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: കെ. സുധാകരന്‍…

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടി. ഒരു മാധ്യമ പ്രവര്‍ത്തക അവരുടെ ജോലി ചെയ്താല്‍ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരും മനക്കോട്ട കെട്ടുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്. പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസര്‍ക്കാര്‍ നടപടി. മാധ്യമപ്രവര്‍ത്തകക്കെതിരെ എടുത്ത പൊലീസ് നടപടിയെ ശക്തമായി കെപിസിസി അപലപിക്കുന്നെന്നും കേസ് പിന്‍വലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

ചെങ്കടല്‍ സേനയിലേക്ക് സഖ്യരാഷ്ട്രങ്ങളില്ല; ഹൂതികള്‍ക്കെതിരേ അനുനയനീക്കവുമായി യുഎസ്

ഇസ്രായേല്‍ ഗസയില്‍ യുദ്ധം തുടങ്ങിയ ശേഷം ഐക്യദാര്‍ഢ്യവുമായി യെമനിലെ ഹൂതികള്‍ നടത്തുന്ന ഉപരോധം ചെറുക്കാനുള്ള യുഎസ് നീക്കം പാളി. ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹൂതികള്‍ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ചെങ്കടല്‍ സേനയില്‍ അണിചേരാന്‍ സഖ്യരാഷ്ട്രങ്ങള്‍ തന്നെ വിയോജിച്ചതോടെ അനുനയനീക്കം നടത്തുകയാണ് അമേരിക്ക. സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ഏറ്റവുമൊടുവില്‍ സ്‌പെയിനും ആസ്‌ട്രേലിയയും നിലപാട് അറിയിച്ചത്. യുദ്ധക്കപ്പല്‍ അയയ്ക്കില്ലെന്നും എന്നാല്‍, സംയുക്ത സമുദ്രതീര ഓഫിസ് (സിഎംഎഫ്) സ്ഥിതി ചെയ്യുന്ന ബഹ്‌റയ്‌നിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാമെന്നാണ് നെതര്‍ലാന്‍ഡ്‌സും നോര്‍വേയും അറിയിച്ചത്. ചെങ്കടല്‍ തീരമുള്ള രാഷ്ട്രങ്ങളായ ഈജിപ്തും സൗദിയും സഖ്യത്തില്‍ ചേരാനുള്ള യുഎസ് ക്ഷണം സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് അനുനയനീക്കമെന്നാണ് റിപോര്‍ട്ട്. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായേലിന് സൈനിക പിന്തുണ ഉള്‍പ്പെടെ നല്‍കുന്ന അമേരിക്ക ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഓപറേഷന്‍ പ്രോസ്പറിറ്റി ഗാര്‍ഡിയന്‍ എന്ന പേരില്‍ സംയുക്ത സേനയെ പ്രഖ്യാപിച്ചത്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് പ്രഖ്യാപനം നടത്തിയത്. ബ്രിട്ടന്‍, ബഹ്‌റയ്ന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷില്‍സ്, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളോട് സേനയുടെ ഭാഗമാകാന്‍ യുഎസ് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, ഗസയിലെ വംശഹത്യ നിര്‍ത്താതെ ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേല്‍ ബന്ധമുള്ള വാണിജ്യക്കപ്പലുകള്‍ ആക്രമിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഹൂതികള്‍ ആവര്‍ത്തിക്കുന്നത്. ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ റാഞ്ചിയെടുത്താണ് ഇതിന് തുടക്കമിട്ടത്. പിന്നീടും നിരവധി കപ്പലുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

ബിജെപിയെ പുറത്താക്കി ജനാധിപത്യം 
സംരക്ഷിക്കും: യെച്ചൂരി

ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റ്‌ ഉണ്ടാകുമോ ഇല്ലയോ എന്നതാണ്‌ പ്രധാന ചോദ്യം.  ഭരണഘടനയുടെ സത്തയെ തന്നെ മോദി തകർക്കുകയാണ്‌. ജനങ്ങൾ തെരഞ്ഞെടുത്ത എംപിമാരോട്‌ മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

ഐടി മേഖലയിൽ 
5 ലക്ഷം പേർക്ക്‌ തൊഴിൽ : മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ ഐടി, അനുബന്ധ മേഖലയിൽ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുനിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽനിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ടെക്നോളജി ഹബ്, എമർജിങ്‌ ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഐടി മേഖലയിൽ 2011–-16 കാലയളവിൽ 26,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടപ്പോൾ 2016–-23 കാലയളവിൽ അത്‌ 62,000 ആണ്‌. 2016-ൽ 78,068 പേരാണ് സർക്കാർ ഐടി പാർക്കിൽ തൊഴിലെടുത്തിരുന്നത്. ഇന്നത്‌ 1,35,288 ആയി ഉയർന്നു. ഐടി കയറ്റുമതി 2011–-16ൽ 34,123 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ ഏഴു വർഷംകൊണ്ട് അത്‌ 85,540 കോടിയായി. 5,75,000 ചതുരശ്രയടിയായിരുന്ന ഐടി സ്‌പെയ്സ് 73,44,527 ആയി വർധിച്ചു.കൊച്ചി ഇൻഫോപാർക്കിൽ ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ ഒരുവർഷംകൊണ്ട് 1000 പേർക്ക്‌ ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കിൻഫ്ര ധാരണപത്രം ഒപ്പിട്ടു. എട്ടുമാസംകൊണ്ട് 2.17 ലക്ഷം ചതുരശ്രയടി കെട്ടിടം കൈമാറി. ഇവിടെ 3500 എൻജിനിയർമാർ ജോലി ചെയ്യുന്നു. പുതുതായി രണ്ടു ലക്ഷം ചതുരശ്രയടികൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഒന്നര ലക്ഷം ചതുരശ്രയടിയിൽ ഐടി സ്‌പെയ്സ് നിർമാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം തൊഴിൽ ലഭ്യമാകും.

നവകേരള സദസ്സിന് ഇന്ന് കൊടിയിറക്കം

കേരള ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നവകേരള സദസ്സിന് ഇന്നു സമാപനമാവും. കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനം മെന്ന വലിയ ലക്ഷ്യവുമായി നടത്തിയ പരിപാടിയില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ നവകേരള സദസ്സ് ഒരുമിച്ചായിരിക്കും വൈകിട്ട് നടക്കുക . കോവളം ,നേമം,കഴക്കൂട്ടം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് ഇന്ന് പര്യടനം നടത്തുന്നത്. ഇന്നും പ്രഭാത യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *