EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്നു വി.ഡി. സതീശൻ…

തലസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വളരെ മോശമായാണ് പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പോലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പോലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. പൊലീസിനു വിട്ടുകൊടുക്കാതെ ഞാൻ അവരെ എന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നു .സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.

അനാവശ്യമായി പോലിസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണം. വനിത പ്രവർത്തകയുടെ തുണി വലിച്ചു കീറിയ പുരുഷ എസ്.ഐക്കെതിരെ നടപടി വേണം. യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പോലീസ് പോരാ. ഇതിനേക്കാൻ വലിയ സമരം കാണേണ്ടി വരും. പോലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.ഡി.സി.സി ഓഫീസിന് മുന്നിൽ പോലീസ് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. ഓഫീസിനകത്ത് കയറാമെന്ന് പോലീസ് വിചാരിക്കണ്ട. പ്രവർത്തകരേയും ഓഫീസിനേയും സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. അനാവശ്യമായി ഒരാളേയും തൊടാൻ അനുവദിക്കില്ല.കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരെ ‘മോളെ കരയല്ലേ’ എന്ന് സമാധാനിപ്പിച്ച അതേ പോലീസാണ് ഇവിടെ പെൺകുട്ടിയുടെ തുണി വലിച്ചുകീറിയത്. പോലീസ് അഹങ്കാരം കാണിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നു കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ച്

നവ കേരള സദസ്സിനെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു തലസ്ഥാനത്ത് കെഎസ്‌യു ആഹ്വാനം ചെയ്ത ഡിജിപി ഓഫീസ് മാർച്ച്. പൊലീസ് പിണറായിയുടെ അടിമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം നടത്തുക.
ഇതേ പ്രതിഷേധവുമായി ഇന്നലെ യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്ര‌ട്ടേറിയറ്റ് മാർച്ചിനു നേരേ പൊലീസ് ക്രൂരമായ മർദനമുറയാണു സ്വീകരിച്ചത്. പെൺകുട്ടികളെ ലാത്തി കൊണ്ടു കുത്തി പരുക്കേല്പിച്ച പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥർ അവരു‌ടെ വസ്ത്രവും വലിച്ചു കീറി. മുഖ്യമന്ത്രിയുടെ ​ഗൂണ്ടാ രാജിനെതിരേ പ്രതികരിക്കുന്ന യൂത്ത് കൊൺ​ഗ്രസ്- കെഎസ്‌യു പ്രവർത്തകരെ ചോരയിൽമുക്കി കൊല്ലാമെന്നു കരുതേണ്ടെന്ന് കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി.കേരളത്തിലെ പൊലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയാണെന്നും എല്ലാ പ്രവർത്തകരും ഡി ജി പി ഓഫിസിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു.

തലസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം

തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോ​ഗിച്ചു. പ്രതിഷേധിക്കാനെത്തിയ പെൺകുട്ടികൾക്കു നേരേ ക്രൂരമായ മർദന മുറകളാണ് പൊലീസ് പുറത്തെ‌ടുത്തത്. ഒരു യുവതിയുടെ വസ്ത്രം പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥൻ വലിച്ചു കീറി, പലരെയും ലാത്തി കൊണ്ടു കുത്തി പരുക്കേല്പിച്ചു. പ്രതിരോധിക്കാനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂ‌ട്ടം അടക്കം നിരവധി പേർക്കു പരുക്ക് പറ്റി.യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന നരനായാട്ടിനെതിരേയാണ് യൂത്ത് കോൺ​ഗ്രസ് പ്രിഷേധിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രസ്ക്ലബ് മൈതാനത്തു നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കഴിഞ്ഞ് അധികം വൈകാതെ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു.

വട്ടിയൂർക്കാവ് : നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം വട്ടിയൂർക്കാവിൽ സംഘടിപ്പിച്ച വിളംബര ജാഥ അഡ്വ.
വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരൂർക്കട ലാ അക്കാഡമി ലാകോളേജിലെ എൻ.എസ്.എസ്. വോളന്റിയർമാർ അവതരിപ്പിച്ച ഫ്ലാഷ് മോബ്, വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോപ്രദർശനം എന്നിവ വിളംബര ജാഥയുടെ ഭാഗമായിരുന്നു. കിംസ്ഹെൽത്തിന്റെ സഹകരണത്തോടെ വട്ടിയൂർക്കാവ് യൂത്ത്ബ്രി ഗേഡാണ് (വൈബ്) വിളംബര ജാഥ സംഘടിപ്പിച്ചത്.വൈബ്കോസ് പ്രസിഡന്റ് സി.എസ്. രതീഷ്, വൈബ് പ്രസിഡന്റ്സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ലാ അക്കാഡമി അദ്ധ്യാപകരായ അരുൺ, രേഷ്മ, ഡോ. ദക്ഷിണാസരസ്വതി, ശക്തി എന്നിവർ നേതൃത്വം നല്കി.

Leave a Comment

Your email address will not be published. Required fields are marked *