EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസിനു നേരെ മുളകുപൊടി പ്രയോഗം, അറസ്റ്റ്…

നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‌യു പോലിസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി.

വെള്ളയമ്പലം ജങ്ഷന്‍വരെ പോലിസ് കെഎസ്‌യു പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി. പല നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പോലിസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. മുട്ടത്തോടിനുള്ളില്‍ മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് നിഗമനം. ഇതിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെടുത്തു. വലിയ ഗോലികളും പ്രദേശത്ത് നിന്നും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.

ഡി ജി പി ഓഫീസിലേക്ക് കെ എസ്‌ യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം …

ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഡിജിപി ഓഫീസിലേക്ക് കെഎസ യു മാര്‍ച്ച് സംഘടിപ്പിച്ചത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് കെപിസിസി ആസ്ഥാനത്തുനിന്നാണ് ആരംഭിച്ചത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമായത്.

Leave a Comment

Your email address will not be published. Required fields are marked *