EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

ബിജെപിയുമായി സഖ്യ നീക്കം സജീവം;ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…

ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എൻ ഡി എ സത്യത്തിലേക്ക് ചുവടു മാറുന്നതിന് മുന്നോടിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി വെച്ചേക്കും. രാവിലെ 11:30ന് അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ച ശേഷം ഗവർണർക്ക് രാജി സമർപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗവർണറെ കാണാൻ പുറപ്പെടുന്നതിനു മുമ്പ് ജെഡിയു നിയമസഭാ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് …

ബിജെപിയുമായി സഖ്യ നീക്കം സജീവം;ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു… Read More »

നിയമം അധികാരസ്ഥാനത്തിന് മേലെയാണ്; കേന്ദ്രസുരക്ഷ ലഭിച്ച ആര്‍എസ്എസുകാരുടെ പട്ടികയില്‍ ഇപ്പോള്‍ ഗവര്‍ണറും : മുഖ്യമന്ത്രി…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി. അദ്ദേഹം പ്രത്യകേ തീരിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുവകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അധികാരത്തിലുള്ളവര്‍ ആരായാലും അവര്‍ക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാം. അതിനോട് അധികാര സ്ഥാനത്തിരിക്കുന്നവര്‍ സ്വീകരിക്കേണ്ട നിലപാടുണ്ട്. മുഖ്യമന്ത്രിയായ തനിക്ക് നേരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെതിരെ റാഡില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. …

നിയമം അധികാരസ്ഥാനത്തിന് മേലെയാണ്; കേന്ദ്രസുരക്ഷ ലഭിച്ച ആര്‍എസ്എസുകാരുടെ പട്ടികയില്‍ ഇപ്പോള്‍ ഗവര്‍ണറും : മുഖ്യമന്ത്രി… Read More »

ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാൻ കേന്ദ്ര തീരുമാനം…

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുരക്ഷയൊരുക്കുമെന്ന വിവരം അറിയിച്ചത്. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയാണ് ഒരുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയെ കുറിച്ച് ഗവര്‍ണര്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ വരുന്നതോടെ പോലീസ് സുരക്ഷ ഒഴിവാക്കാനാണ് ഗവര്‍ണറുടെ തീരുമാനം. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍.എസ്.ജി കമാന്‍ഡോകളും ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കാന്‍ ഉണ്ടാകും. …

ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാൻ കേന്ദ്ര തീരുമാനം… Read More »

മൂടൽ മഞ്ഞ്; വിമാന സർവീസ് താറുമാറാകാതിരിക്കാൻ വ്യോമയാന മന്ത്രാലയം …

മൂടൽമഞ്ഞ് മൂലം രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വിമാന സർവീസുകൾ തടസ്സപ്പെടുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആറ് പോയിന്റുകളുള്ള കർമ്മ പദ്ധതി പ്രഖ്യാപിച്ചു. മൂടൽ മഞ്ഞ് കാരണം നൂറുകണക്കിന് ആഭ്യന്തര, അന്തർദേശീയ വാണിജ്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എയർലൈനുകൾക്ക് നൽകിയതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സ് പോസ്റ്റിൽ പറഞ്ഞു.ആറ് മെട്രോ നഗരങ്ങളിലെയും വിമാനത്താവളങ്ങളുടെ പ്രതിദിന റിപ്പോർട്ടുകളും സിവിൽ …

മൂടൽ മഞ്ഞ്; വിമാന സർവീസ് താറുമാറാകാതിരിക്കാൻ വ്യോമയാന മന്ത്രാലയം … Read More »

നരേന്ദ്ര മോദി ഇതുവരെ മണിപ്പൂരില്‍ എത്താത്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി…

മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നില്ലെന്നും, അദ്ദേഹം ഇതുവരെ മണിപ്പൂരില്‍ എത്താത്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി. ‘ഭരണ സംവിധാനമാകെ തകര്‍ന്ന നാടായി മണിപ്പൂര്‍ മാറി. ആര്‍എസ്എസും ബിജെപിയും നാടിന്റെ മുക്കിലും മൂലയിലും വരെ വിദ്വേഷം പരത്തി. മണിപ്പൂരിന് നഷ്ടപ്പെട്ട മൂല്ല്യങ്ങളെല്ലാം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും,’ രാഹുല്‍ പറഞ്ഞു. തൌബാലില്‍ ഭാരത് ജോഡോ ന്യായ് യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുലിന് ദേശീയ പതാക കൈമാറി യാത്രയുടെ ഔപചാരിക ഉദ്ഘാടനം …

നരേന്ദ്ര മോദി ഇതുവരെ മണിപ്പൂരില്‍ എത്താത്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി… Read More »

ജമ്മു കാശ്മീരിൽ മറ്റൊരു സംഘടനയെ കൂടി നിരോധിച്ചു…

മുസ്ലീം ലീഗ് ജമ്മു കശ്മീരിന് (മസ്രത്ത് ആലം ​​ഗ്രൂപ്പ്) പിന്നാലെ ജമ്മുകാശ്മീരിൽ ഒരു സംഘടനക്ക് കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. തെഹ്‍രീകെ ഹുറിയത്ത് എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പോസ്റ്റിൽ അറിയിച്ചു. ഭീകരപ്രവർത്തനം ആരോപിച്ചാണ് നടപടി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനും സംഘടന ശ്രമിക്കുന്നതായി അമിത് ഷാ എക്സ് പോസ്റ്റിൽ പറഞ്ഞു. ജമ്മു കശ്മീരിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംഘം …

ജമ്മു കാശ്മീരിൽ മറ്റൊരു സംഘടനയെ കൂടി നിരോധിച്ചു… Read More »

റോഡ്‌ഷോ നടത്തി മോദി…

അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനം കൊഴുപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച ‘മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവള’വും നവീകരിച്ച ‘അയോധ്യ ധാം റെയിൽവേ സ്റ്റേഷ’നും ഉദ്‌ഘാടനം ചെയ്യാനാണ്‌ പ്രധാനമന്ത്രി എത്തിയതെങ്കിലും രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്‌ട്രീയ പ്രചാരണമാണ്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടത്തിയത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണം കണക്കെ റോഡ്‌ ഷോ നടത്തിയാണ്‌ മോദി മടങ്ങിയത്‌.ക്ഷേത്രനിർമാണത്തിന്റെ ഖ്യാതിയാകെ മോദിയിൽ ചാർത്തി ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രാവിലെ എക്‌സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചു. നൂറ്റാണ്ടുകളായി രാമഭക്തർ ക്ഷമയോടെയും സംയമനത്തോടെയും കാത്തിരുന്നതിന്‌ ഫലമുണ്ടായെന്നും …

റോഡ്‌ഷോ നടത്തി മോദി… Read More »

തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണമെന്ന് മുഖ്യമന്ത്രി…

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന …

തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണമെന്ന് മുഖ്യമന്ത്രി… Read More »

കൊല്ലപ്പെട്ടവരുടെ കരളും വൃക്കയും മോഷ്ടിക്കുന്ന ഇസ്രായേല്‍…

കുട്ടികളെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതയില്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്ത്. ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടുനല്‍കിയ 80 മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു ലഭിച്ചത്. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചെന്ന കാര്യം സ്ഥിരീകരിച്ചത്.മൃതദേഹങ്ങളില്‍ നിന്ന് സുപ്രധാനമായ അവയവങ്ങള്‍ മോഷ്ടിക്കുന്നതായി യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ജനീവ ആസ്ഥാനമായുള്ള യൂറോമെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ ഗസയിലെ അല്‍ഷിഫ, ഇന്തോനേഷ്യന്‍ …

കൊല്ലപ്പെട്ടവരുടെ കരളും വൃക്കയും മോഷ്ടിക്കുന്ന ഇസ്രായേല്‍… Read More »

ഗസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു…

യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗസയില്‍ അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. ബന്ദികളായ മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം തന്നെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സൈനികരുടെ മരണം. ഇതോടെ ഗസ മുനമ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 127 ആയെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍, കൊല്ലപ്പെടുന്നതും പരിക്കേറ്റതുമായ സൈനികരുടെ എണ്ണം ഇസ്രായേല്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആക്രമണം കടുപ്പിച്ചപ്പോഴാണ് തെക്കന്‍ ഗസയില്‍ …

ഗസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു… Read More »