EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



നിയമം അധികാരസ്ഥാനത്തിന് മേലെയാണ്; കേന്ദ്രസുരക്ഷ ലഭിച്ച ആര്‍എസ്എസുകാരുടെ പട്ടികയില്‍ ഇപ്പോള്‍ ഗവര്‍ണറും : മുഖ്യമന്ത്രി…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി. അദ്ദേഹം പ്രത്യകേ തീരിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുവകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അധികാരത്തിലുള്ളവര്‍ ആരായാലും അവര്‍ക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാം. അതിനോട് അധികാര സ്ഥാനത്തിരിക്കുന്നവര്‍ സ്വീകരിക്കേണ്ട നിലപാടുണ്ട്. മുഖ്യമന്ത്രിയായ തനിക്ക് നേരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെതിരെ റാഡില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. പോലീസ് ചയ്യേണ്ട ഡ്യൂട്ടി യാത്രക്ക് സൗകര്യം ഒരുക്കുകയെന്നതാണ്. പ്രതിഷേധിച്ചവര്‍ക്ക് നേരെ നിയമനടപടിയുണ്ടാകും.എന്നാല്‍ എഫ്‌ഐആര്‍ തന്നെ കാണിക്കണം എന്ന് പറഞ്ഞ് റോഡില്‍ കുത്തിയിരിക്കുന്നത് ശരിയല്ല.

ഗവര്‍ണര്‍ ആവശ്യപ്പെട്ടിടാണോ കേന്ദ്ര നിലപാടിന്റെ ഭാഗമാണോ എന്നറിയില്ല ഗവര്‍ണറുടെ സിആര്‍പിഎഫ് സുരക്ഷ. വിചിത്രമായ കാര്യം സ്റ്റേറ്റ് തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പോലീസ് സുരക്ഷ ലഭിക്കുന്നത് ഗവര്‍ണര്‍ക്കാണ് എന്നതാണ്. എന്നാല്‍ അത് വേണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സുരക്ഷ ലഭിച്ചിട്ടുണ്ട്. അതേ പട്ടികയിലാണ് ഗവര്‍ണറും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. സിആര്‍പിഎഫിന് എന്താ പ്രത്യേകത?അവര്‍ക്ക് നേരിട്ട് കേസെടുക്കാനാകുമോ? സിആര്‍പിഎഫിന് ഗവര്‍ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തികകാനാകുമോ. അധികാര സ്ഥാനത്തിന് മേലെയാണ് നിയമം എന്ന് മനസിലാക്കാന്‍ കഴിയണം. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കണം. അത് ഇതേവരെ ആര്‍ജിക്കാന്‍ ഗവര്‍ണര്‍ക്കായിട്ടില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനാധിപത്യ മര്യാദയും പക്വതയും വിവേകവും കാണിക്കണം. ഇതിലൊക്കെ ഏതെങ്കിലും കുറവുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഗവര്‍ണര്‍ പറയുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *