EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്: വി.ഡി സതീശൻ…

കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് വിചിത്രമാണ്. അഴിമതി ആരോപണങ്ങളിലും അദ്ദേഹം പ്രതികരിക്കുന്നില്ല. ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ്. ഉത്തമരായ കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. സര്‍ക്കാറിന് താക്കീത് ചെയ്യാനാണ് …

ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്: വി.ഡി സതീശൻ… Read More »

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് പേര്‍ മരിച്ചു, 11 പേര്‍ക്ക് വെടിയേറ്റു…

വര്‍ഗീയ സംഘര്‍ഷം നടക്കുന്ന മണിപ്പൂരിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിക്കുകയും 11 പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.തെങ്നൗപാല്‍ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യത്യസ്ത ഇടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അമ്പതോളം പേര്‍ക്ക് പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെങ്നൗപാല്‍ ജില്ലയിലെ പല്ലേല്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ടോര്‍ബംഗിലെ ആളൊഴിഞ്ഞ …

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് പേര്‍ മരിച്ചു, 11 പേര്‍ക്ക് വെടിയേറ്റു… Read More »

മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 296 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നു…

മോറോക്കോയില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 296 പേരാണ് ഭൂചലനത്തില്‍ മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മറാകേഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11:11ന് ഉണ്ടായത്.തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്. അറ്റ്ലസ് പര്‍വത നിരകളിലും റാബത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. ഒട്ടേറെ …

മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 296 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നു… Read More »

അഴിമതിക്കേസിൽ മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിഅറസ്റ്റിൽ…

തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. എപി സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാൽ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘമെത്തുന്നത്.ആർകെ ഫംഗ്ഷൻ ഹാളിൽ സംഘം എത്തുമ്പോൾ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാൻ വൻതോതിൽ ടിഡിപി പ്രവർത്തകർ തടിച്ചുകൂടിയിയെങ്കിലും …

അഴിമതിക്കേസിൽ മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിഅറസ്റ്റിൽ… Read More »

ജി 20 ഉച്ചകോടി തുടങ്ങി, കനത്ത സുരക്ഷയിൽ ന്യൂഡൽഹി…

ജി 20 ഉച്ചകോടിക്ക് പ്രൗഢമായ തുടക്കം. ലോകത്തിലെ 20 സുപ്രധാന സമ്പദ്വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉച്ചകോടി ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കടം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ജി 20 അജണ്ടയിൽ ഉൾപ്പെടുന്നു. ആദ്യമായാണ് ജി 20 ഉച്ചകോടക്ക് ന്യൂഡൽഹി വേദിയാകുന്നത്. അന്താരാഷ്‌ച്പ നിലവാരത്തിലുള്ള സുരക്ഷയാണ് ഡൽഹിയിൽ. തെരുവ് നായ്ക്കളെ വരെ സുരക്ഷയുടെ ഭാ​ഗമായി ബന്ദികളാക്കി.ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി പ്രധാനമന്ത്രി …

ജി 20 ഉച്ചകോടി തുടങ്ങി, കനത്ത സുരക്ഷയിൽ ന്യൂഡൽഹി… Read More »

നടനും സംവിധായകനുമായ ജി.മാരിമുത്തു കുഴഞ്ഞുവീണ് മരിച്ചു…

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു (58) അന്തരിച്ചു. വയസ്സായിരുന്നു. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതം ആയിരുന്നു മരണകാരണം. രജനികാന്ത് നായകനായി തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന ജയിലറാണ് അവസാന ചിത്രം.അന്‍പതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 1990 ലാണ് മാരിമുത്തു തന്റെ ജന്മനാടായ തേനിയിലെ പശുമലത്തേരി വിട്ട് ഒരു സിനിമാ സംവിധായകനാകാനുള്ള സ്വപ്നങ്ങളുമായി ചെന്നൈയിലേക്ക് വണ്ടികയറിയത്.തുടക്കത്തിൽ ഹോട്ടലുകളിൽ …

നടനും സംവിധായകനുമായ ജി.മാരിമുത്തു കുഴഞ്ഞുവീണ് മരിച്ചു… Read More »

ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനുള്ള ഇന്ധനമാണ് പുതുപ്പള്ളി യു.ഡി.എഫിന് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ്…

ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യു.ഡി.എഫിന് നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.സ്‌നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് …

ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനുള്ള ഇന്ധനമാണ് പുതുപ്പള്ളി യു.ഡി.എഫിന് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ്… Read More »

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ കല്ലേറ്…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിൽ പിന്നാലെ മണർക്കാട് മേഖലയിൽ സംഘർഷാവസ്ഥ. പരാജയത്തിൽ പ്രകോപിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. ഉടൻതന്നെ കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സംഘർഷസ്ഥലത്തെങ്കിലും അക്രമികളെ നിലയ്ക്കു നിർത്താതെ നോക്കുകുത്തിയാവുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാക്കൾ സ്ഥലത്തെത്തിയാണ് …

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ കല്ലേറ്… Read More »

ചാണ്ടി ഉമ്മൻ വിജയിച്ച ശേഷം KPCC ഓഫീസിൽനിന്നും രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുന്നു…

പുതുപ്പള്ളി ചരിത്രം കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ 53 വർഷത്തെ ജനസേവനം ചാണ്ടി ഉമ്മനിലൂടെ തുടരാൻ പുതുപ്പള്ളിയിലെ വോട്ടർമാർ അനുമതി നൽകി. അതും ചരിത്ര ഭൂരിപക്ഷത്തിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചാണ്ടി ഉമ്മൻ 37213 വോട്ടുകളുടെ ഭൂരിപക്ഷ നേടി. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,213 വോട്ടുകളുട ഭൂിപക്ഷമായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

സനാതനധർമ്മ പരാമർശം: ഉദയനിധിക്കു പിന്തുണയുമായി കമൽഹാസൻ…

സനാതന ധർമ പരാമർശ വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്റെ പിന്തുണ. സനാതന ധർമ വിഷയത്തിൽ കമൽഹാസന്റെ ആദ്യപ്രതികരണം കൂടിയാണിത്. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമൽഹാസൻ പറ‍ഞ്ഞത്.‘‘നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ …

സനാതനധർമ്മ പരാമർശം: ഉദയനിധിക്കു പിന്തുണയുമായി കമൽഹാസൻ… Read More »