EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും…

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും. ബാങ്കിലും ബാങ്കിലെ രണ്ട് സെക്രട്ടറിമാരുടെ വീടുകളിലും ഇന്നു രാവിലെ 6 മുതല്‍ പത്തംഗ സംഘം പരിശോധന നടത്തുന്നുണ്ട്. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് മുന്‍ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂര്‍ക്കടയിലെ മുന്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. ഒരേ സമയം പല സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ബാങ്കില്‍ 101 കോടി രൂപയുടെ …

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും… Read More »

കിരീടം ചൂടി ഓസ്‌ട്രേലിയ; ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയക്ക് ആറാം കിരീടം…

ഏകദിന ലോകകപ്പില്‍ ആറാം തവണ ചാമ്പ്യന്മാരായി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് ലോകകിരീടം തിരിച്ചുപിടിച്ചത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മാര്‍നസ് ലബുഷെയ്‌നിന്റെ അര്‍ദ്ധ സെഞ്ചുറിയും ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ …

കിരീടം ചൂടി ഓസ്‌ട്രേലിയ; ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയക്ക് ആറാം കിരീടം… Read More »

ടണല്‍ വീണ്ടും തകരാന്‍ സാധ്യത’; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം താത്ക്കലികമായി നിര്‍ത്തിവച്ചു…

ഉത്തര്‍കാശിയിലെ ടണലിനുള്ളില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം ഏഴാംദിവസത്തിലേക്ക് കടക്കുമ്പോള്‍ ആശങ്കയേറുന്നു. പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചു.പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ, രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. നാല്‍പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് ദൗത്യസംഘം അറിയിച്ചു. ടണല്‍ വീണ്ടും തകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയതെന്ന് നാഷണല്‍ ഹൈവെ …

ടണല്‍ വീണ്ടും തകരാന്‍ സാധ്യത’; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം താത്ക്കലികമായി നിര്‍ത്തിവച്ചു… Read More »

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്…

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം. സംസ്ഥാനത്തെ സെന്‍സിറ്റീവ് പ്രദേശങ്ങളായ ഭിന്ദിലും മൊറേനയിലും ആണ് വോട്ടെടുപ്പിനിടെ അക്രമമുണ്ടായത്. ഭിന്ദിലെ മെഹ്ഗാവ് അസംബ്ലി മണ്ഡലത്തിലെ മന്‍ഹാദ് ഗ്രാമത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രാകേഷ് ശുക്ലയ്ക്ക് നിസാര പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.കല്ലേറില്‍ രാകേഷ് ശുക്ലയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ രാകേഷ് ശുക്ലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. പോളിംഗ് ബൂത്തിന് പുറത്ത് കല്ലേറുണ്ടായതായാണ് വിവരം. മൊറേന …

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്… Read More »

ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം… 

വനിതാ മാധ്യമ പ്രവർത്തകയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം ഉടൻ. ഒരാഴ്ചക്കകം നാലാം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ദുരുദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ്‌  സുരേഷ് ഗോപി ചോദ്യംചെയ്യലിൽ പൊലീസിനോട്‌ പറഞ്ഞത്‌. സിഐ പി കെ ജിജീഷ്, എസ്ഐ ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.   മൊഴി പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയ്യാറാക്കുക. സുരേഷ്‌ ഗോപിയുടെ അറസ്‌റ്റ്‌ ഉണ്ടാകില്ലെന്നാണ്‌ സൂചന. …

ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം…  Read More »

ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍…

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ കഴിയുന്നതും ശ്രമിച്ച കിവികള്‍ക്ക് പക്ഷെ ഷമിയുടെ മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 …

ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍… Read More »

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത…

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ …

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത… Read More »

ഹൈക്കോടതിയെ സമീപിക്കും’: ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍…

ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയില്‍ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ.കേസില്‍ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് വിധി കിട്ടിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, …

ഹൈക്കോടതിയെ സമീപിക്കും’: ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍… Read More »

കർണാടകയിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്…

കര്‍ണാടകയിലെ ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍. നെജര്‍ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് മക്കളുമാണ് കുത്തേറ്റുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ആദ്യം വീട്ടമ്മയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് ഇവിടേക്കെത്തിയ 12-കാരനായ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയേയും മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് …

കർണാടകയിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്… Read More »

വടക്കന്‍ ഗസ്സയില്‍ ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍…

ഇസ്രാഈല്‍ മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ വടക്കന്‍ ഭാഗത്ത് ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. ഇക്കാര്യം ഇസ്രാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് ആണ് അറിയിച്ചത്. വടക്കന്‍ ഗസ്സയില്‍ നിന്ന് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാന്‍ അനുവദിക്കുന്നതിനായാണ് വെടിനിര്‍ത്തല്‍.വടക്കന്‍ ഗസ്സയില്‍ നിന്ന് ആളുകള്‍ക്ക് പലായനം ചെയ്യാന്‍ 2 മാനുഷിക ഇടനാഴികള്‍ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളില്‍ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോണ്‍ കിര്‍ബി പറഞ്ഞു. അതേസമയം, തെക്കന്‍ …

വടക്കന്‍ ഗസ്സയില്‍ ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍… Read More »