EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ജമ്മു കാശ്മീരിൽ മറ്റൊരു സംഘടനയെ കൂടി നിരോധിച്ചു…

മുസ്ലീം ലീഗ് ജമ്മു കശ്മീരിന് (മസ്രത്ത് ആലം ​​ഗ്രൂപ്പ്) പിന്നാലെ ജമ്മുകാശ്മീരിൽ ഒരു സംഘടനക്ക് കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. തെഹ്‍രീകെ ഹുറിയത്ത് എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പോസ്റ്റിൽ അറിയിച്ചു. ഭീകരപ്രവർത്തനം ആരോപിച്ചാണ് നടപടി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനും സംഘടന ശ്രമിക്കുന്നതായി അമിത് ഷാ എക്സ് പോസ്റ്റിൽ പറഞ്ഞു. ജമ്മു കശ്മീരിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ നടത്തുകയും ഭീകരപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുകയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. നേരത്തെ ഡിസംബർ 27 ന് ആഭ്യന്തര മന്ത്രാലയം മുസ്ലീം ലീഗ് ജമ്മു കശ്മീർ (മസ്രത്ത് ആലം ​​ഗ്രൂപ്പ്) നിരോധിച്ചിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് യുഎപിഎ പ്രകാരം അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.

നേമം, കൊച്ചുവേളി റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറും; സംസ്ഥാനം ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി…

സംസ്ഥാനത്ത് രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരു മാറ്റുന്നു. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ്.സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും

കൊവിഡ് സ്ഥിരീകരിച്ചത് 841 പേർക്ക് …

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കേരളം, കർണാടകം ,ബിഹാർ എന്നിവിടങ്ങളിൽ ഓരോ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. രാജ്യത്ത് നിലവിൽ 4309 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് വകഭേദമായ ജെ എൻ വൺ സ്ഥിരീകരിച്ചവരുടെ എണ്ണം 145 ആണ്. ഡിസംബർ 28 വരെയുള്ള കണക്കാണിത്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പുകൾ…

Leave a Comment

Your email address will not be published. Required fields are marked *