EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



നരേന്ദ്ര മോദി ഇതുവരെ മണിപ്പൂരില്‍ എത്താത്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി…

മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നില്ലെന്നും, അദ്ദേഹം ഇതുവരെ മണിപ്പൂരില്‍ എത്താത്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി. ‘ഭരണ സംവിധാനമാകെ തകര്‍ന്ന നാടായി മണിപ്പൂര്‍ മാറി. ആര്‍എസ്എസും ബിജെപിയും നാടിന്റെ മുക്കിലും മൂലയിലും വരെ വിദ്വേഷം പരത്തി. മണിപ്പൂരിന് നഷ്ടപ്പെട്ട മൂല്ല്യങ്ങളെല്ലാം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും,’ രാഹുല്‍ പറഞ്ഞു. തൌബാലില്‍ ഭാരത് ജോഡോ ന്യായ് യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുലിന് ദേശീയ പതാക കൈമാറി യാത്രയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘മണിപ്പൂര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ നാനാ തുറയില്‍പ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുല്‍ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. പോരാട്ടം നീണ്ടതാണ്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. മോദിയുടെത് ഏകാധിപത്യ മനോഭാവമാണ്,’ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകും. ബസിലും കാല്‍നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും.

നെൽക്കർഷകരുടെ പി.ആർ.എസ്.വായ്പയും സിബിൽ സ്കോറും: ബാങ്കുകളുടെ തീരുമാനം വൈകുന്നു

രണ്ടു മാസം മുൻപ് സംഭവിച്ച കെ.ജി.പ്രസാദെന്ന കുട്ടനാടൻ കർഷകൻ്റെ ആത്മഹത്യയോടെയാണ് നെൽക്കർഷകരുടെ പി.ആർ.എസ്. (പാഡി റസീപ്റ്റ് ഷീറ്റ് ) വായ്പയും സി ബിൽ (CIBIL) സ്കോറും തമ്മിലുള്ള ബന്ധം വാർത്തയായത്. നെൽക്കൃഷിക്കായി നൽകപ്പെടുന്ന പി.ആർ.എസ്.വായ്പ കർഷകരുടെ സിബിൽ സ്കോർ കുറയ്ക്കുന്നതിനാൽ അവർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് കർഷകർ പറയുന്നു. അതിനാൽ പി.ആർ.എസ്. ,സിബിൽ സ്കോറിനെ ബാധിക്കാതിരിക്കാനുള്ള നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത്തരമൊരു തീരുമാനമെടുക്കാൻ ബാങ്കുകളുടെ കേന്ദ്ര ഓഫീസുകളാടെ അനുമതി വേണ്ടതിനാലാണ് കാലതാമസമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പി.ആർ.എസ് വായ്പയുടെ തിരിച്ചടയ്ക്കുന്നതു മുടങ്ങിയാൽ കർഷകരുടെ സിബിൽ സ്കോർ താഴുന്നതും അതു കാരണം മറ്റു വായ്പകൾ ലഭിക്കാതെ വരുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

സർക്കാരിനായി സപ്ലൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുമ്പോൾ പണത്തിനു പകരമായി നല്‍കുന്ന റസീപ്റ്റ് ആണ് പാഡി റെസീപ്റ്റ് ഷീറ്റ് അഥവാ പിആര്‍എസ്. സര്‍ക്കാര്‍ നല്‍കുന്ന പാഡി റെസീപ്റ്റ്, പി ആര്‍ എസ് സ്‌കീം ഉള്ള ബാങ്കില്‍ കൊടുക്കുമ്പോൾ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് തുക അപ്പോള്‍ തന്നെ ബാങ്ക് നല്‍കുന്നു. . പിന്നീട് കര്‍ഷകന് നല്‍കേണ്ടിയിരുന്ന പണം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുമ്പോള്‍ കര്‍ഷകരുടെ പേരിലുള്ള വായ്പ തീരുന്നു.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതങ്ങൾ ചേരുന്നതാണ് ഈ തുക. പി.ആർ.എസ് വായ്പ എടുക്കുന്നതുകൊണ്ടല്ല,തുക കുടിശികയാകുമ്പോൾ സിബിൽ സ്കോറിനെ ബാധിക്കുന്നതാണ് നിലവിലെ പ്രശ്നം.സിബില്‍ റിപ്പോര്‍ട്ടിലെ വായ്പകളുടെ ഹിസ്റ്ററി പരിശോധിച്ചാണ് ഒരു വ്യക്തിക്ക് സ്‌കോര്‍ നല്‍കുന്നത്. ഒരു നിശ്ചിത കാലയളവില്‍ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ വായ്പാ തിരിച്ചടവിൻ്റെ റിപ്പോർട്ടാണിത്.

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം 3000 score fit ൽ ഇരുനില വീട് വിൽപ്പനയ്ക്ക്…

Leave a Comment

Your email address will not be published. Required fields are marked *