EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മൂടൽ മഞ്ഞ്; വിമാന സർവീസ് താറുമാറാകാതിരിക്കാൻ വ്യോമയാന മന്ത്രാലയം …

മൂടൽമഞ്ഞ് മൂലം രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വിമാന സർവീസുകൾ തടസ്സപ്പെടുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആറ് പോയിന്റുകളുള്ള കർമ്മ പദ്ധതി പ്രഖ്യാപിച്ചു. മൂടൽ മഞ്ഞ് കാരണം നൂറുകണക്കിന് ആഭ്യന്തര, അന്തർദേശീയ വാണിജ്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എയർലൈനുകൾക്ക് നൽകിയതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സ് പോസ്റ്റിൽ പറഞ്ഞു.ആറ് മെട്രോ നഗരങ്ങളിലെയും വിമാനത്താവളങ്ങളുടെ പ്രതിദിന റിപ്പോർട്ടുകളും സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ റിപ്പോർട്ടുകളും സർക്കാരിന്റെ പക്കലുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ ഉടൻ പരിഹാരം കണ്ടെത്തുന്നതിന് മതിയായ സിഐഎസ്‌എഫ് സേനയുടെ ലഭ്യത ഉറപ്പാക്കും. ആറ് മെട്രോ വിമാനത്താവളങ്ങളിലും എയർലൈൻ കമ്പനികളോട് വാർ റൂമുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സിന്ധ്യ പറഞ്ഞു.

കോൺഗ്രസ് എല്ലാ മതങ്ങൾക്കും ഒപ്പം: രാഹുൽ ഗാന്ധി

ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസിന്റെയും പരപാടിയാണത്. അതിന് പൂർണമായും തിരഞ്ഞെടുപ്പ് നിറം നൽകപ്പെട്ടുവെന്നും നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ ഭാരത് ജോഡോ നായ് യാത്രക്കിടെ രാഹുൽ പറഞ്ഞു. ജനുവരി 22ലെ പരിപാടി ഒരു രാഷ്ട്രീയ പരിപാടിയായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹിന്ദുമതത്തിലെ നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്. പരിപാടിക്ക് ആർഎസ്എസും ബിജെപിയും തിരഞ്ഞെടുപ്പ് നിറം നൽകിയതിനാൽ കോൺഗ്രസ് അധ്യക്ഷൻ അവിടേക്ക് പോകാൻ വിസമ്മതിക്കുകയായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം 3000 score fit ൽ ഇരുനില വീട് വിൽപ്പനയ്ക്ക്…

Leave a Comment

Your email address will not be published. Required fields are marked *