EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സംസ്ഥാനത്തെ സ്‌കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം …

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007ലാണ് ഇതിന് മുമ്പ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്‌കരണം കൊണ്ടുവന്നത്. പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാവും. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തില്‍ ഉള്ളത്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിട്ടാണ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചത്. കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്; ചിത്രയെ പിന്തുണച്ച് സതീശന്‍

അയോധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായി പരാമര്‍ശം നടത്തിയ ഗായിക കെഎസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ചിത്രയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ എസ് ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയെ പിന്തുണച്ച ഗായകന്‍ ജി വേണു ഗോപാലിനെതിരെയും സൈബറിടത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജി വേണുഗോപാല്‍ പറയുന്നത്ര നിഷ്‌കളങ്കമല്ല കാര്യങ്ങളെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസ്സിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നും പലരും വിമര്‍ശിച്ചു. ഇതിനിടെയാണ് ചിത്രയ്ക്ക് രാഷ്ട്രീയാഭിമുഖ്യമില്ലെന്നും ഈ വിഷയത്തില്‍ ഭക്തി മാത്രമാണ് പ്രതിഫലിച്ചതെന്നും പറഞ്ഞ് ജി വേണുഗോപാല്‍ രംഗത്തെത്തിയത്. ഇത്രയും ഗാനങ്ങള്‍ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും വേണുഗോപാല്‍ ചോദിച്ചിരുന്നു. എന്നാല്‍, അത്ര നിഷ്ങ്കളങ്കമായി കാര്യങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന മറുവിമര്‍ശനവുമാണ് ഉയര്‍ന്നത്.

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം 3000 score fit ൽ ഇരുനില വീട് വിൽപ്പനയ്ക്ക്…

Leave a Comment

Your email address will not be published. Required fields are marked *