EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുംരാംഗന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി…

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എന്‍ ഭാസുംരാംഗന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 1.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ വായ്പയെടുത്ത് 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ രണ്ടുമാസമായി എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്. കണ്ടല ബാങ്കില്‍ ആകെ 101 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇഡി അന്വേഷണം നടത്തിയത്. ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വര്‍ഷത്തോളം ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍.

ശ്രീനിജന്‍ എംഎല്‍എയെ അധിക്ഷേപിച്ചെന്ന പരാതി; സാബു എം ജേക്കബിനെതിരേ കേസ്

കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കിറ്റെക്‌സ് എംഡിയും ട്വന്റി 20 ചീഫ് കോഓഡിനേറ്ററുമായ സാബു എം ജേക്കബിനെതിരേ പോലിസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തക ശ്രുതി ശ്രീനിവാസന്‍ നല്‍കിയ പരാതിയിലാണ് നടപടി. പുത്തന്‍കുരിശ് ഡിവൈഎസ്പിക്കായിരുന്നു പരാതി നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയിലാണ് സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്‍ശം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങുമെന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസംഗം ശ്രീനിജനെയാണ് ലക്ഷ്യമിട്ടതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നുമാണ് പരാതിയില്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *