യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക…
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാന്‍ഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്തുകൊണ്ട് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പറഞ്ഞു. നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലിനെ ലക്ഷ്യമിടുന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഫലസ്തീനെ പിന്തുണച്ചുകൊണ്ട് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആക്രമണം. ജനുവരി 28ന് ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് …