EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

ഇന്ന് ഗാന്ധി ജയന്തി….

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച, ഇന്ത്യക്കാര്‍ ‘ബാപ്പുജി’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികമാണ് ഇന്ന്.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നടക്കും

രാഷ്ട്രം മഹാത്മജിയുടെ സ്മരണയിൽ…

രാജ്യമിന്ന് രാഷ്‌ട്രപിതാവിനെ സ്മരിക്കുന്നു. ​ഗാന്ധിജയന്തി ദിനമായ ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ തുടങ്ങിയവർ രാജ്ഘട്ടിലെ ​ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. സർവ മത പ്രാർഥനയിലും പങ്കു കൊണ്ടു. രാജ്യത്ത് എല്ലായിടത്തും രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു.

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി…

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ. തിരുവല്ല മേപ്രാൽ സ്വദേശി കൈലാത്ത് സിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. എസ്എൻഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ജയ്പൂരിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുജാതനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള  കാക്രോല പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് കുടുംബം പറയുന്നു. സാമൂഹ്യ പ്രവർത്തകൻ കൂടിയായ  സുജാതന്റെ പഴ്സും മൊബൈൽഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.  …

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി… Read More »

രാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി…

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ ബില്ല് ഔദ്യോഗികമായി ഭരണഘടനയുടെ 106ാം ഭേദഗതി നിയമം എന്നറിയപ്പെടും. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി അറിയിക്കുന്ന തിയ്യതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പധാനമന്ത്രി നരേന്ദ്രമോദി നന്ദി …

രാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി… Read More »

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം…

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് സംഭവം. ബുധനാഴ്ചയാണ് അപകടം നടന്നത്. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.കോകില ഭര്‍ത്താവിന്റെ മരണശേഷം പ്രദേശത്ത് മൊബൈല്‍ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ …

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം… Read More »

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ വിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.ലാഭേച്ഛ കൂടാതെ ഒരു രൂപ പോലും വേതനം വാങ്ങാതെ ഒരു രാഷ്ട്രീയ നേതാവിന്റെ സ്വാതന്ത്ര്യത്തോടെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും എന്നാണ് സുരേഷ് ഗോപി ട്വീറ്റിൽ വ്യക്തമാക്കിയത്.‘ഇന്ത്യൻ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിയും എന്റെ സുഹൃത്തുമായ അനുരാഗ് താക്കൂറിനും വാർത്താ …

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. Read More »

കേരളത്തിന്റെ പ്രളയകഥ പറഞ്ഞ ‘2018’ ന് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി…

കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത മലയാള സിനിമ 2018 ന് അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. കന്ന‍ഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.2018: എവരിവൺ ഈസ് എ ഹീറോ എന്ന സിനിമ 2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർ‌ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ് പറയുന്നത്.കാവ്യ …

കേരളത്തിന്റെ പ്രളയകഥ പറഞ്ഞ ‘2018’ ന് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി… Read More »

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണമെന്ന് സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം…

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണമെന്ന് സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈക്കോയ്ക്ക് നിർദേശംനൽകി. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കർഷകരുടെ മുന്നിലേക്ക് സപ്ലൈക്കോയ്ക്ക് വയ്ക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 14000 ത്തോളം കര്‍ഷകര്‍ക്കാണ് ഇനി കുടിശിക കിട്ടാനുള്ളത്.

ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ ‘സൈനികന്‍’ ഷൈലേന്ദ്ര സിങ് ചൗഹാന്‍ അറസ്റ്റില്‍…

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന(എടിഎസ്) യുവാവിനെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ചിലെ പട്യാലി നിവാസിയായ ഷൈലേന്ദ്ര സിങ് ചൗഹാന്‍ എന്ന ശൈലേഷ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ ആര്‍മിയില്‍ ഒമ്പത് മാസത്തോളം താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി ലഖ്‌നോവില്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങളുടെ ലൊക്കേഷനും നീക്കവുമായി ബന്ധപ്പെട്ട സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനു വേണ്ടി …

ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ ‘സൈനികന്‍’ ഷൈലേന്ദ്ര സിങ് ചൗഹാന്‍ അറസ്റ്റില്‍… Read More »

‘ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി’

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിക്കെതിരേ മറ്റൊരു സിപിഎം നേതാവ് കൂടി രംഗത്ത്. സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണനാണ് ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കണ്ണനെ വിട്ടയച്ചു. ഹിന്ദി സംസാരിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ മാനസ്സിക സമ്മര്‍ദം ചെലുത്തിയെന്നും ഞാന്‍ ഈ ഭീഷണിക്ക് വഴങ്ങുന്ന ആളല്ലെന്ന് പറഞ്ഞപ്പോള്‍ ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തല്ലിയിട്ടില്ല, മാനസ്സികമായി പീഡിപ്പിച്ചു. …

‘ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി’ Read More »