
കര്‍ഷക സമരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നു. സമരം കടുപ്പിക്കാന്‍ കര്‍ഷകരും അടിച്ചമര്‍ത്താന്‍ പോലീസും വന്‍ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. കണ്ണീര്‍വാതകത്തെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ ധരിച്ചാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്. സമരക്കാരെ നേരിടാന്‍ കണ്ടെയ്‌നറുകളില്‍ മണ്ണ് നിറച്ചും റോഡില്‍ മതില്‍ കെട്ടിയും ഹരിയാന പോലീസും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അതിനിടെ, ഹരിയാനയിലെ ഏഴ് ജില്ലകളില്‍ അധികൃതര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സമരക്കാരുടെ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ പഞ്ചാബ് പോലീസിനോട് ഹരിയാന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു …

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി സാം നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര വ്യവഹാരങ്ങളിലുള്‍പ്പെടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, നീതിന്യായ രംഗത്തെ അതികായനാണ് ഫാലി. രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1991ല്‍ പത്മഭൂഷണും 2007ല്‍ പത്മവിഭൂഷണുമാണ് അദ്ദേഹത്തിനു ലഭിച്ചത്. 2002ല്‍ നീതിക്കുള്ള ഗ്രൂബര്‍ പ്രൈസിനും അര്‍ഹനായി. 1999-2005 കാലത്ത് രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. 2018ല്‍ പൊതു ഭരണ രംഗത്തെ മികച്ച പ്രകടനത്തിനുള്ള ലാല്‍ ബഹൂര്‍ ശാസ്ത്രി ദേശീയ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. രാജ്യത്തെ ഭരണഘടനാ അഭിഭാഷകരില്‍ പ്രമുഖനായ അദ്ദേഹം പ്രധാനപ്പെട്ട അനവധി കേസുകളില്‍ ഹാജരായി. 1972 മുതല്‍ 1975 വരെ രാജ്യത്തിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി സേവനമനുഷ്ഠിച്ചു.1929 ജനുവരി 10ന് ബ്രിട്ടീഷ് ബര്‍മയിലെ റാങ്കൂണില്‍ ജനിച്ച ഫാലി എസ് നരിമാന്‍ 1971 മുതല്‍ സുപ്രീം കോടതിയിലെ അഭിഭാഷകനാണ്. 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
