
സോണിയാ ഗാന്ധി ഇനി രാജ്യസഭാംഗം. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ എം പിയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്. ലോക്സഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്. 2004 മുതല്‍ റായ്ബറേലിയെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ കളം മാറി ചവിട്ടുകയായിരുന്നു. സോണിയക്കു പകരം മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര റായ്ബറേലിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.

ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ്; സുപ്രീം കോടതിക്ക് നന്ദി അറിയിച്ച് കെജ്രിവാള്‍ …

ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും എ എ പി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവില്‍ നന്ദി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനാധിപത്യം സംരക്ഷിച്ചതിന് പരമോന്നത കോടതിയെ നന്ദി അറിയിക്കുന്നതായി കെജ്രിവാള്‍ പറഞ്ഞു. എന്തു വിലകൊടുത്തും ജനാധിപത്യവും സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സംരക്ഷിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു. വരണാധികാരി അസാധുവാക്കിയ വോട്ടുകള്‍ എ എ പി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപിന് അനുകൂലമാണെന്ന് പറഞ്ഞ കോടതി, തെറ്റിദ്ധരിപ്പിച്ചതിന് വരണാധികാരിയായ ബി ജെ പി നേതാവിനെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. വരണാധികാരിക്ക് ക്രിമിനല്‍ ചട്ട പ്രകാരം നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു.
