EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തലസ്ഥാനത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി…

നാടോടി ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയത്. െമൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എല്‍ പി നഗര്‍ സ്വദേശികളാണ് ഇവര്‍. അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെ ആണു കാണാതായത്. ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കുക ലക്ഷ്യം

നാല് വർഷ ബിരുദ കോഴ്സ് യാഥാർഥ്യമാകുന്നതോടെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ അടിമുടി മാറുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.ദേശീയ വിദ്യാഭ്യാസ നയം അതുപോലെ നടപ്പാക്കില്ല. കേരളത്തിന് അനുഗുണമായവ ഉൾച്ചേർത്താണ്‌ നാലു വർഷ ബിരുദ കോഴ്‌സുകൾ നടപ്പാക്കുക. വൈവിധ്യമാർന്ന ആഡ്‌ ഓൺ കോഴ്‌സുകളുടെ സാധ്യത തുറന്നിടും.  ഇഷ്ട  വിഷയങ്ങൾ തെരഞ്ഞെടുക്കാനും കോഴ്‌സുകളും സർവകലാശാലകളും മാറാനും അവസരമൊരുക്കും. അവസാന വർഷം പൂർണമായും  പ്രോജക്ടുകൾക്കും ഇന്റേൺഷിപ്പിനും മാത്രമായി നീക്കിവയ്‌ക്കും. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും. പഠന സമയം മാറ്റുന്നത്‌ സംബന്ധിച്ച്‌ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. പഠനം മുടങ്ങി ഏഴ്‌ വർഷത്തിനുള്ളിൽ തുടർ പഠനത്തിന്‌ ചേർന്നാൽ മുമ്പുള്ള ക്രഡിറ്റ്‌ സ്‌കോർ നിലനിർത്താനാകും.റിന്യൂവബിൾ എനർജി, നെറ്റ് സീറോ, നാനോ ടെക്‌നോളജി, ബയോ മെഡിക്കൽ എൻജിനിയറിങ്, ജിനോമിക് സ്റ്റഡീസ്, നിർമിതബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ സയൻസ്, ന്യൂട്രാസ്യൂട്ടിക്കൽസ്‌ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിവരവും വിരൽതുമ്പിൽ ലഭിക്കുംവിധം  സോഫ്‌റ്റ്‌വെയർ ഉടൻ യാഥാർഥ്യമാകും.  ഏകീകൃത അക്കാദമിക്‌ കലണ്ടർ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്‌ത്രീസൗഹൃദമാകണം. ശുചിമുറി, വിശ്രമമുറി, വെൻഡിങ് യന്ത്രം എന്നിവ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുജാഹിദ് സമ്മേളനം സമാപിച്ചു; ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

നാലു ദിവസം നീണ്ട മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റി വര്‍ഗീയ വത്ക്കരിക്കുകയാണെന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇത് തിരിച്ചറിയണമെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം ഉണ്ടാക്കുന്നത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണ്. ഇതുവഴി തീവ്ര ദേശീയതയുടെ പേരില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണം. ഭിന്നിപ്പിച്ച് രാഷട്രീയ ലാഭം നേടാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്യുന്നത്. മനുഷ്യ സാഹോദര്യം ഉറപ്പുവരുത്തണം. അതുവഴി സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സാഹചര്യം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സമാപന സമ്മേളനത്തില്‍ നൗഷാദ് കാക്കവയല്‍ ഖുര്‍ആന്‍ പാരായണം നടത്തി. കെ എന്‍ എം മര്‍കസുദഅ്‌വ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ്കുട്ടി, ഡോ. ശശി തരൂര്‍ എം പി. ഡോ അബ്ദുറസാഖ് അബു ജസര്‍, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസസ്സമദ് സമദാനി എം പി, വി പി മുഹമ്മദാലി, എം പി അഹമദ്, സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ പി സകരിയ്യ, എ അഹമ്മദ്കുട്ടി മദനി, സഹല്‍ മുട്ടില്‍, സി ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ്, നദ നസ്റിന്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, ജാഫര്‍ അലി, ടി കെ നൗഫല്‍ എന്നിവരെ ആദരിച്ചു.

സംയുക്ത കിസാൻ മോർച്ച സമരത്തിന് ; ബിജെപി എംപിമാര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കും

കർഷകരെ വഞ്ചിച്ച്‌ കോർപറേറ്റ്‌വൽക്കരണം ശക്തമാക്കുന്ന മോദി സർക്കാരിനെതിരെ രൂക്ഷമായ സമരത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). 21ന്‌ രാജ്യവ്യാപകമായി ബിജെപി എൻഡിഎ എംപിമാര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പ്രസ്‌താവനയിൽ അറിയിച്ചു. പഞ്ചാബിൽ ജനപ്രതിനിധികളുടെയും ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും വീടിനുമുന്നില്‍ മൂന്ന് ദിവസം പ്രതിഷേധിക്കും. 20ന്‌ രാവിലെ പത്തുമുതൽ 22ന്‌ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രതിഷേധം. ബുധനാഴ്‌ച ഡൽഹിയിൽ ആരംഭിക്കുന്ന എസ്‌കെഎം ദേശീയ കോ– -ഓർഡിനേഷൻ സമിതി യോഗം ഭാവിസമരപരിപാടികൾ പ്രഖ്യാപിക്കും. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കുക, 2021ൽ എഴുതി നൽകിയ ഉറപ്പുകൾ പാലിക്കുക, ജനവിരുദ്ധ വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. പ്രതിഷേധത്തിൽ അണിചേരാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകളോടും അഭ്യർഥിച്ചു. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീംകോടതി വിധിയെ എസ്‌കെഎം സ്വാഗതം ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *