
ഡല്‍ഹി അലിപൂരിലെ ദയാല്‍പുര്‍ മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചു. തീയണച്ചിട്ടുണ്ട്. ഇവിടുത്തെ പെയിന്റ് ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കകത്ത് പെട്ടു പോയവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.ഫാക്ടറിയിലെ തൊഴിലാളികളാണ് മരണപ്പെട്ടവര്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് തീപ്പിടിത്തമുണ്ടായത്. 22 അഗ്നിശമന വാഹനങ്ങളാണ് തീയണക്കുന്നതിനായി സംഭവ സ്ഥലത്തെത്തിയത്. രണ്ട് മണിക്കൂര്‍ കഠിന പരിശ്രമം നടത്തിയാണ് അഗ്നിശമന സേന തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി…

കൊല്ലം പത്തനാപുരം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്.കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല. കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം; സമരം തുടരുമെന്ന് കർഷകർ: നാലാംഘട്ട ചർച്ച ഞായറാഴ്‌ച …

വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തുന്ന കർഷകരും കേന്ദ്രപ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. രാത്രി വൈകിയും തുടർന്ന ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. മിനിമം താങ്ങുവില നിയമാനുസൃമാക്കണമെന്ന ആവശ്യവുമായാണ് കർഷകർ പ്രക്ഷോഭത്തിനിറങ്ങിയത്. ഞായറാഴ്ച വീണ്ടും കേന്ദ്രപ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് ചണ്ഡീഗഡിൽ കർഷകസംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സാന്നിധ്യത്തിലായിരുന്നു മീറ്റിങ്. ചർച്ച 5 മണിക്കൂറോളം നീണ്ടു.കർഷക സംഘടനകൾ ഉയർത്തിയ ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടിയുണ്ടായില്ലെന്നാണു വിവരം. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനമെടുത്തതെന്ന് കർഷകവൃത്തങ്ങൾ അറിയിച്ചു. സമരം തുടരുന്ന കർഷകർക്കുേനേരെ ആക്രണങ്ങൾ അഴിച്ചുവിട്ടതിനെതിരെയുള്ള പ്രതിഷേധവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണുമെന്നും ഞായറാഴ്ച വൈകിട്ട് ആറിന് വീണ്ടും യോഗം ചേരുമെന്നും കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.
