EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു…

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീജാപൂര്‍-സുക്മ അതിര്‍ത്തിയില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നക്‌സല്‍ പ്രവര്‍ത്തനം തടയുന്നതിനായി ബീജാപൂര്‍-സുക്മ അതിര്‍ത്തി ഗ്രാമമായ തെക്കല്‍ഗുഡെമില്‍ പുതിയ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചിരുന്നു. ക്യാമ്പ് സ്ഥാപിച്ച ശേഷം, ജോനഗുഡ-അലിഗുഡ മേഖലയില്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൊമാലിയൻ കടല്‍ക്കൊള്ളക്കാർ റാഞ്ചിയ ബോട്ടിലെ പാകിസ്ഥാനി മത്സ്യബന്ധന തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷിച്ചു

അറബിക്കടലില്‍ സൊമാലിയൻ കടല്‍ക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന ബോട്ടിലെ 19ഓളം പാകിസ്ഥാനി മത്സ്യബന്ധന തൊഴിലാളികളെ രക്ഷിച്ച്‌ ഇന്ത്യൻ നാവികസേന.ഇറാനിയൻ മത്സ്യബന്ധന ബോട്ടായ അല്‍-നയീമിയാണ് 11ഓളം വരുന്ന സൊമാലിയൻ കടല്‍ക്കൊള്ളക്കാർ റാഞ്ചിയത്. പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ നാവികസേന കടല്‍ക്കൊള്ളക്കാരെ പിടികൂടി പാകിസ്ഥാനികളെ രക്ഷപ്പെടുത്തി. ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്ആയുധങ്ങളേന്തിയ 11 സൊമാലിയൻ കടല്‍ക്കൊള്ളക്കാർ ഇറാൻ ബോട്ടിനെ റാഞ്ചുകയായിരുന്നു. ബന്ദികള്‍ ആരോഗ്യവാന്മാരാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 36 മണിക്കൂർ ഇടവേളയില്‍ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പല്‍ മോചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 17 ജീവനക്കാരുമായി സഞ്ചരിച്ച ‘ ഇമാൻ ‘ എന്ന ബോട്ടിനെ സൊമാലിയൻ കടല്‍ക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. ഈ ബോട്ടിനെയും രക്ഷിച്ചത് ഇന്ത്യൻ വ്യോമസേനയായിരുന്നു.

ഗവർണറുടെ സുരക്ഷ; അകത്ത് സിആർപിഎഫ്, പുറത്ത് കേരളാ പൊലീസ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് കേരളാ പൊലീസും സി.ആര്‍.പി.എഫും തമ്മില്‍ ധാരണയായി. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നേരത്തേ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവനില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് സുരക്ഷ എങ്ങനെ വേണമെന്ന കാര്യത്തില്‍ അന്തിമ ധാരണയായത്. ധാരണ പ്രകാരം ഗവര്‍ണറുടെ വാഹനത്തിനുള്ളില്‍ സി.ആര്‍.പി.എഫ് സുരക്ഷയൊരുക്കും. കൂടാതെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനൊപ്പം രണ്ട് സി.ആര്‍.പി.എഫ്. വാഹനങ്ങള്‍ കൂടി ഉണ്ടാകും. കേരളാ പോലീസിന്റെ പൈലറ്റ് വാഹനങ്ങള്‍ക്ക് പുറമെയാണ് ഇത്.രാജ്ഭവന്റെ സുരക്ഷ സംബന്ധിച്ചും യോഗത്തില്‍ ധാരണയായി. ഗേറ്റിനകത്ത് രാജ്ഭവന്റെ മുഴുവന്‍ സുരക്ഷയും സി.ആര്‍.പി.എഫിനാണ്. ഗേറ്റിന് പുറത്തെ സുരക്ഷാചുമതല കേരളാ പോലീസിനാണ്. സന്ദര്‍ശകരുടെ പരിശോധനയടക്കം ഇതില്‍ ഉള്‍പ്പെടും. 

Leave a Comment

Your email address will not be published. Required fields are marked *