EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം.

മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരി​ഗണിച്ചാണു പുരസ്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അഡ്വാനി. 1970 മുതൽ 2019 വരെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അഡ്വാനിയുടേതെന്നും മോദി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ അഡ്വാനിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളാൽ അദ്വാനിയോട് ചടങ്ങിനെത്തരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിക്കുകയായിരുന്നു. വിഎച്ച്പി അദ്വാനിയെ വീട്ടിലെത്തി ക്ഷണിച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.

 പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശം ചവിട്ടിമെതിക്കാൻ സ്പീക്കറും കൂട്ടുനിന്നെന്ന് യുഡിഎഫ് കൺവീനർ

എക്‌സാലോജിക് കേസിൽ അടിയന്തര പ്രമേയനോട്ടീസ് തള്ളിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകൾ നടത്തിയ അഴിമതി മറച്ച് പിടിക്കാൻ എല്ലാ ചട്ടങ്ങളും ലംഘിച്ച് പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശം ചവിട്ടിമെതിക്കാൻ സ്പീക്കറും കൂട്ടുനിന്നെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയാൽ സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം മാത്രമെ അനുമതി നിഷേധിക്കുകയുള്ളു. എന്നാൽ ആ പതിവ് ഈ വിഷയത്തിൽ സ്പീക്കർ തെറ്റിച്ചു. സ്പീക്കറുടെ നടപടി നിർഭാഗ്യകരമാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രമേയം അവതരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു. അതിന് മുഖ്യമന്ത്രി തയ്യാറായില്ല. മകളുടെ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടിൽ മറുപടിപറയാനുള്ള ഭയം കൊണ്ടാണ് അദ്ദേഹം ഒളിച്ചോടിയത്.മകളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് സഭയിലെ മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. കേന്ദ്ര സർക്കാരിനെതിരായ പ്രമേയ അവതരണത്തിൽ നിന്നും വിട്ടുനിന്നവഴി മോദിയെ പിണക്കാതിരിക്കാനും പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപ്പെടാനും മുഖ്യമന്ത്രിക്കായി.

Leave a Comment

Your email address will not be published. Required fields are marked *