EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക…

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാന്‍ഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്തുകൊണ്ട് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പറഞ്ഞു. നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലിനെ ലക്ഷ്യമിടുന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഫലസ്തീനെ പിന്തുണച്ചുകൊണ്ട് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആക്രമണം. ജനുവരി 28ന് ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇറാഖിലും സിറിയയിലുമുള്ള ഹൂതികള്‍ക്കെതിരെ അമേരിക്ക ഏകപക്ഷീയമായ ആക്രമണം നടത്തി. അതിനു പിന്നാലെയാണ് സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും രംഗത്തെത്തിയത്. ഹൂതികള്‍ക്കെതിരായ ആക്രമണത്തിനു പുറമേ, ആഗോള വ്യാപാരത്തിന്റെ 12 ശതമാനം വഹിക്കുന്ന കപ്പല്‍പാതയിലെ ചരക്കുനീക്കം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ബഹുരാഷ്ട്ര നാവിക ദൗത്യസേനയും അമേരിക്ക രൂപീകരിച്ചിട്ടുണ്ട്.

ബജറ്റ് അവതരണം തുടങ്ങി …രണ്ടാം പിണറായി സര്‍ക്കാറിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ്

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 2024-25 വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. മുഖ്യമന്ത്രിയേയും ഭരണ പ്രതിപക്ഷ അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷമാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങിയത്.കേരള സമ്പദ് ഘടന സൂര്യോദയ സമ്പദ് ഘടനയായി മാറുന്നു വികസനത്തുറകളെ സൂര്യോദയ മേഖലയായി വിലയിരുത്തുന്നു കേരളം മുടിഞ്ഞുപോയ നാടെന്ന് ആക്ഷേപിക്കുന്നവരെ നിരാശപ്പെടുത്തുന്ന സാഹചര്യം കേന്ദ്രത്തിന്റേത് ശത്രുതാ പരമായ മനോഭാവം എട്ടു വര്‍ഷം മുമ്പുള്ള കേരളമല്ല ഇന്നത്തെ കേരളം കേരള മാതൃക മത നിരപേക്ഷതയുടേത് മൂന്നു വര്‍ഷത്തിനിടെ മൂന്നുലക്ഷം കോടിയുടെ വികസനം മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും പൊതു-സ്വകാര്യ മൂലധനം ഉറപ്പാക്കും. വിഴിഞ്ഞം തുറമുഖം മെയില്‍ തുറക്കും വിഴിഞ്ഞം പദ്ധതിയുടെ നേട്ടം മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കും മത്സ്യത്തൊഴിലാളികള്‍ക്കു നൈപുണ്യ പരിശീലനം നല്‍കും വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഹബ്ബാക്കി മാറ്റും പശ്ചാത്തല സൗക്യ വികസനത്തിന് 500 കോടി നീക്കിവയ്ക്കും തീരദേശ പാത, മലയോര പാത വികസനം പുരോഗമിക്കുന്നു കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകും വിഴിഞ്ഞം-നാവായിക്കുളം റിങ്ങ് റോഡ് പൂര്‍ത്തിയാക്കും.വന്ദേഭരത് കെ റെയില്‍ ആവശ്യം ശരിവയ്ക്കുന്നു കെ റെയില്‍ ശ്രമം തുടരും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 500 കോടി നവകേരളത്തിന്റെ പതാകാ വാഹകരനായി സ്റ്റാര്‍ട്ടപ്പുകള്‍ ലോകസാഹചര്യത്തിലെ യുദ്ധവും മാന്ദ്യവും വിലയിരുത്തി ബജറ്റ് തയ്യാറാക്കി ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്നു പ്രതീക്ഷ അല്ലെങ്കില്‍ പ്ലാന്‍ ബി മുന്നോട്ടു വയ്ക്കുന്നു കേന്ദ്ര അവഗണനക്കെതിരായി സ്വന്തം നിലയിലെങ്കിലും പ്രതിപക്ഷം സമരത്തിനു തയ്യാറാവണം ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുന്നു എന്ന പ്രചാരണം തെറ്റ് ധൂര്‍ത്തടിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം തുറന്ന ചര്‍ച്ചക്കു തയ്യാര്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല തനതു വരുമാനം ഇരട്ടിയാക്കും ടൂറിസം വിവരസാങ്കേതിക വിദ്യാ മേഖലയില്‍ വലിയ സാധ്യത പ്രവാസി നിക്ഷേപത്തിനു നടപടി കേന്ദ്ര വിരുദ്ധ പോരാട്ടത്തില്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നു കേരളത്തിന്റെ നേട്ടം മറ്റു സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രത്തിനോ അവകാശപ്പെടാനാവില്ല കേരളീയം നേട്ടങ്ങളെ ആഘോഷിച്ചു ഡല്‍ഹി പ്രഗതി മൈതാനം മാതൃകയില്‍ കേരളത്തില്‍ മേള സംഘടിപ്പിക്കും ഓക്‌സഫോഡ് യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനു മലയാളികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്കു 10 കോടി രൂപ വകയിരുത്തി വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിച്ചു സംരംഭകരില്‍ നിന്നു മികച്ച പ്രതികരണം  5000 സ്റ്റാര്‍ട്ടപ്പുകള്‍ റജിസ്റ്റര്‍ ചെയ്തു 25 സ്വകാര്യ വ്യവസായപാര്‍ക്ക് തുടങ്ങും സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും അന്തര്‍ദേശീയ ടൂറിസം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും വര്‍ക്കല, കൊല്ലം, ബേപ്പൂര്‍, മണ്‍റോ തുരുത്ത് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.  

Leave a Comment

Your email address will not be published. Required fields are marked *