EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സുപ്രധാനമായ ആവശ്യങ്ങൾ നിരാകരിച്ചു കൊണ്ട് ജീവനക്കാരുടെ ഡിഎ കേവലം രണ്ട് ശതമാനം മാത്രമായി പരിമിതപ്പെടുത്തി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ചു പ്രകടനം നടത്തി.വാഗ്ദാനങ്ങൾ ജലരേഖയാക്കിയും ഉറപ്പുകൾ ലംഘിച്ചും സംസ്ഥാ സർക്കാർ ജീവനക്കാരെ കേരള ബജറ്റിൽ വഞ്ചിച്ചുവെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു ഗഡു ഡി എ മാത്രമേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളൂ.ജീവനക്കാർക്ക് നിലവിൽ 18% ഡി എ കുടിശ്ശികയുണ്ട്.2024 ജനുവരി മുതൽ 3% ഡി എ ക്കൂ കൂടി ജീവനക്കാർ അർഹരായി.ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡി എ 2.% ആണ്. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഡി എ അനുവദിക്കുമ്പോൾ കുടിശ്ശിക ഡി എ ഗന്ധുക്കൾ ആറായി തുടരുകയും തുക 19% ആയി ഉയരുകയും ചെയ്യും..ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആത്മാർത്ഥയില്ലാത്ത കപട പ്രഖ്യാപനമാണ് എൽ ഡി എഫ് സർക്കാരിൻ്റേത്.അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി ‘പിൻവലിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. ഇത് മറ്റാെരു മെഡിസെപ്പായി മാറുമോ എന്ന ആശങ്കയiണ് ജീവനക്കാർക്കുള്ളത്. പങ്കാളിത്ത പെൻഷൻ പിലിൻ വലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ ഇടതു സർക്കാർ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുകയാണ് – ഇർഷാദ് എം.എസും ബിനോദ് കെ യും കുറ്റപ്പെടുത്തി.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ‘ജനറൽ സെക്രട്ടറി ബിനോദ് കെ അദ്ധ്യക്ഷനായിരുന്നു. ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ‘നൗഷാദ് ബദറുദ്ദീൻ, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എബിനു, കെ എം അനിൽകുമാർ, എ സുധീർ, ഗോവിന്ദ് ജി ആർ, റീജ എൻ., ജി രാമചന്ദ്രൻ നായർ, റൈസ്റ്റൺ പ്രകാശ് സി സി ,സുനിത എസ് ജോർജ്, റോസമ്മ ഐസക്ക്,ആർ രാമചന്ദ്രൻ നായർ, സ്മിതാ അലക്സ്, മീര സുരേഷ്, ഷിബു ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *