EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കൈക്കൂലി വാങ്ങുന്നതിനിടയിൽ എംവിഐ പിടിയിൽ…

കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഫറോക്ക് സബ് റീജ്യണൽ ട്രാൻസ്പോർട്ട്ഓഫീസിലെ എംവിഐ  തൊടുപുഴ സ്വദേശി അബ്ദുൽ ജലീൽ വി എ ആണ് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാറിന്റെയും സംഘത്തിന്റേയും പിടിയിലായത്. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി പണം അടുക്കളയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഷൗക്കത്തിന്റ പുകപരിശോധന കേന്ദ്രവുമായ് ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഷൗക്കത്തിന്റ ഉടമസ്ഥതയിലുള്ള ഫറോക്ക് ചുങ്കത്തെ പുക പരിശോധന കേന്ദ്രത്തിൽ പരിശോധന നടത്തിയ  ഇൻസ്‌പെക്ടർ സ്ഥാപനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പുക പരിശോധനയുടെ സൈറ്റ് ബ്ലോക്ക് ചെയ്യുകയും പുക പരിശോധനാ കേന്ദ്രം പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയുമായിരുന്നു. തുടർന്ന് വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്നും അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥാപനത്തിലെ പ്രവർത്തനം തുടരുവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലായ ഉടമ ജോയിന്റ് ആർടിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ട് അപേക്ഷ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. മേട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ ഉടമയുടെ സ്ഥാപനത്തിൽ എത്തിയപ്പോൾ  പതിനായിരം രൂപ വീട്ടിൽ നേരിട്ട് വന്ന് തന്നാൽ ഇത് പുനസ്ഥാപിക്കാമെന്ന് അറിയിച്ചു. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി ഇന്നലെ രാവിലെ ഷൗക്കത്ത് എംവിഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തി കൈമാറി. പിന്നാലെ വീട്ടിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പണം അടുക്കളയിൽ ചാക്കിൽ സൂക്ഷിച്ച നിലയിൽ പിടിച്ചെത്തു. 

മാലദ്വീപ് പാർലമെൻ്റിൽ കൂട്ടയടി; ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

മാലദ്വീപ് പാർലമെൻ്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പാർലമെൻ്റ് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ചൊല്ലി പാർലമെൻ്റിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കര്‍ണാടകയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു…

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്കടിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. രണ്ട് മലയാളികള്‍ അടക്കം മൂന്നുപര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. മലയാളികളായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരും ഹസന്‍ സ്വദേശിയായ ചേതന്‍ (25) ആണ് മരിച്ചത്. വേനൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിര്‍മ്മാണ ശാലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു…

ബിഹാറില്‍നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.ഒന്‍പതാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്.സഖ്യത്തെ പിന്തുണക്കുന്ന ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൈമാറി. 127 എംഎല്‍എമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണ പ്രഖ്യാപിച്ചു .

Leave a Comment

Your email address will not be published. Required fields are marked *