കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മമത; ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ മത്സരിക്കൂ…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘കോണ്‍ഗ്രസ് 300 സീറ്റുകളില്‍ മത്സരിച്ചാല്‍ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവര്‍ക്ക് രണ്ടുസീറ്റ് ഞാന്‍ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ വേണം. അങ്ങനെയാണെങ്കില്‍ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാന്‍ ഞാന്‍ പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ സംസാരമുണ്ടായിട്ടില്ല’, ബാനര്‍ജി പറഞ്ഞു. ‘എന്തിനാണ് ഇത്ര അഹങ്കാരം? നേരത്തെ നിങ്ങള്‍ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങള്‍ക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ ബിജെപിയെ തോല്‍പ്പിക്കൂ. അലഹബാദില്‍ മത്സരിച്ച് വിജയിക്കൂ. നിങ്ങള്‍ എത്ര ധീരതയുള്ള പാര്‍ട്ടിയാണെന്ന് കാണട്ടെ’, മമത കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു...

കാണ്‍പൂരിലെ നടിയുടെ വസതിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. സെര്‍വിക്കല്‍ കാന്‍സറിന് ചികില്‍സയിലായിരുന്ന പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം മരണവിവരം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. മോഡലിങ്ങിലൂടെ ബോളിവുഡിലെത്തിയ പൂനം പാണ്ഡെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്നു. 2020 സപ്തംബറിലാണ് വിവാഹിതയായത്. പിന്നീട് ഗാര്‍ഹീക പീഡനത്തിന് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *