channel news
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം; ഹൈക്കോടതി…
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ആനയെ കൂട്ടിലടയ്ക്കാനാവില്ലെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയാല്‍ എതിര്‍ക്കില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎൽഎയുടെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളില്‍ അഗസ്ത്യാര്‍ കൂടം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
തലശേരിയിൽ ബോംബ് നിർമ്മാണത്തനിടെ സ്ഫോടനം: ആർഎസ്എസ് പ്രവർത്തകന്റെ ഇരുകൈകളും തകർന്നു…
തലശേരി എരഞ്ഞോളിപ്പാലത്ത് സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. കച്ചുമ്പറത്ത് താഴെ വിഷ്ണുവിനാണ് പരിക്കേറ്റത്. ഇരു കൈകളും തകർന്ന വിഷ്ണുവിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തി. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്: 4 സൈനികർ കൊല്ലപ്പെട്ടു…
പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. രണ്ടു ദിവസം മുൻപ് തിരകളുള്ള ഒരു തോക്ക് കേന്ദ്രത്തിൽ നിന്നും കാണാതായിരുന്നു, ഇതിനായി തെരച്ചിൽ നടത്തിയിരുന്നു. സൈനികൻ തന്നെ ആയിരിക്കും വെടിയുതിർത്തത് എന്നു പഞ്ചാബ് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു…
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; പാര്‍ട്ടിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റിന്റെ ഉപവാസം…
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരം തുടങ്ങി. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജയ്പൂരിലെ ശഹീദ് സ്മാരകത്തില്‍ സച്ചിന്‍ പൈലറ്റ് ഏകദിന ഉപവാസ സമരം നടത്തുന്നത്. ബിജെപിക്കെതിരായ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരമാണെന്ന് സച്ചിന്‍ അനുകൂലികള്‍ വിശദീകരിക്കുമ്പോഴും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹലോട്ടും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ് സമരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപവാസ സമരത്തെ പാര്‍ട്ടിവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് …
എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍…
ഒരു ലക്ഷം രൂപ വിലവരുന്ന അതിമാരക മാരകമയക്കുമരുന്നായ 30 ഗ്രാം എംഡിഎംഎയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ കൂരിമണ്ണില്‍ പുളിക്കാമത്ത് വീട്ടില്‍ ജാഫര്‍(30), കുറ്റീരി പുളിക്കാമത്ത് വീട്ടില്‍ ജാഫറലി(30) എന്നിവരെയാണ് മലപ്പുറം എസ്‌ഐ ജിഷില്‍ വിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേര്‍ക്കും കഞ്ചാവ്, അടിപിടി എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ …
‘സത്യമേവ ജയതേ’; രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ഇന്ന് വയനാട്ടിൽ…
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. കല്‍പറ്റയില്‍ പ്രവര്‍ത്തകരെ അണിനിരത്തി ‘സത്യമേവ ജയതേ’ എന്ന പേരില്‍ യുഡിഎഫ് റോഡ്‌ഷോ സംഘടിപ്പിക്കും.എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടതിനുശേഷം രാഹുല്‍ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്.എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ നിന്നാണ് റോഡ്ഷോ ആരംഭിക്കുക. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. റോഡ്‌ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കാക്കി പാന്റും ടീ ഷർട്ടും ജാക്കറ്റും ധരിച്ച് മോദി; ബന്ദിപ്പൂർ കടുവസങ്കേതം സന്ദർശിച്ച് പ്രധാനമന്ത്രി…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ കർണാടകയിലെ ബന്ദിപ്പൂർ കടുവസങ്കേതം സന്ദർശിച്ചു.കടുവ സംരക്ഷണ പദ്ധതിയായ ‘പ്രോജക്ട് ടൈഗർ’ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കർണാടക ബന്ദിപ്പൂർ കടുവസങ്കേതത്തിൽ എത്തിയത്.കറുത്ത തൊപ്പി, കാക്കി പാന്റ്, ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തിൽ എത്തിയത്.
കാവനൂരിലെ യുവതിയുടെ മരണം ഭര്‍തൃപീഡനമെന്ന് പരാതി…
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ കൊളങ്ങര ഇത്തികുട്ടി മകള്‍ സെറീന (34 വയസ്) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും അരീക്കോട് പോലിസില്‍ പരാതി നല്‍കി.ഭര്‍ത്താവ് ചീക്കോട് മുണ്ടക്കല്‍ ബിലന്‍കൊട് മുഹമ്മദ് മകന്‍ സിദ്ധീഖിനെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടില്‍ വെച്ച് നിരന്തരം സെറീനയെ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. നേരത്തെ പല സമയത്തും മര്‍ദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടില്‍ വരുന്ന സെറീനയെ ഇയാള്‍ കൂട്ടി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇയാളുടെ …
കാവനൂരിലെ യുവതിയുടെ മരണം ഭര്‍തൃപീഡനമെന്ന് പരാതി… Read More »
പ്രതിദിന വരുമാനം എട്ടുകോടിയാക്കും പദ്ധതിയുമായി കെഎസ്‌ആർടിസി…
പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്‌ആർടിസി. നിലവിൽ ആറ്–- ആറര കോടിയാണ് ശരാശരി വരുമാനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി. പരമാവധി ബസുകൾ ഓടിക്കുകയും പുതുതായി സ്വിഫ്‌റ്റിന് ലഭിച്ച 131 ബസ് ലാഭകരമായ റൂട്ടിൽ സർവീസ് നടത്തുന്നതിലൂടെയും ലക്ഷ്യം നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 5400 ബസ് ഉള്ളതിൽ ശരാശരി 4250 ബസാണ് നിരത്തിലിറക്കുന്നത്. കട്ടപ്പുറത്ത് കിടക്കുന്നതിൽ 70 ശതമാനവും ഓർഡിനറി ബസുകളാണ്. അവ അറ്റകുറ്റപ്പണി നടത്തി ലാഭകരമായ റൂട്ട് കണ്ടെത്തി ഓടിക്കും. …
പ്രതിദിന വരുമാനം എട്ടുകോടിയാക്കും പദ്ധതിയുമായി കെഎസ്‌ആർടിസി… Read More »