channel news
സ്‌ഫോടനം; ജപ്പാന്‍ പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍
ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കിടെ സ്‌ഫോടനം. പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമയിലെ ഒരു തുറമുഖ പ്രദേശത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഒരാള്‍ പിടിയിലായതായും അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ബലമായി പിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൈപ്പിന് സമാനമായ വസ്തു പ്രധാനമന്ത്രിക്ക് നേരെ വലിച്ചെറിയുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് സമാനമായ ശബ്ദമാണ് കേള്‍ക്കാനായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒൻപത് മണിക്കൂർ ചോദ്യം ചെയ്തശേഷം സിബിഐ കെജരിവാളിനെ വിട്ടയച്ചു…
മദ്യ നയക്കേസിൽ അരവിന്ദ് കെജരിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കെജരിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു. ഡൽഹി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.പഞ്ചാബ് …
ഒൻപത് മണിക്കൂർ ചോദ്യം ചെയ്തശേഷം സിബിഐ കെജരിവാളിനെ വിട്ടയച്ചു… Read More »
പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം, മോദി സർക്കാരിന് : മുൻ കരസേന മേധാവി…
പുൽവാമ ഭീകരാക്രമണത്തിൽ അന്നത്തെ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേനാ മേധാവിയും രംഗത്ത്പുൽവാമയിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി പറഞ്ഞു. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി …
ഉമേഷ് പാല്‍ വധക്കേസ് പ്രതി ആതിഖ് അഹ്‌മദും സഹോദരനും വെടിയേറ്റ് മരിച്ചു…
മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ചു. ഇരുവരെയും വൈദ്യചികിത്സയ്ക്കായി പ്രയാഗ്രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ ആതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തതായി മാധ്യമ വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവരാണ് ആതിഖിനെ വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ …
ഉമേഷ് പാല്‍ വധക്കേസ് പ്രതി ആതിഖ് അഹ്‌മദും സഹോദരനും വെടിയേറ്റ് മരിച്ചു… Read More »
ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ളഎന്ന് തിരുത്ത്…
കേരളത്തില്‍ ആദ്യത്തെ അനുഭവം; ആഢംബര കപ്പല്‍ ‘ക്ലാസിക് ഇംപീരിയൽ’ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു.വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. പല ഘട്ടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍നിര്‍മ്മാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലാസിക് ഇംപീരിയൽ നിര്‍മ്മിക്കുന്ന നിഷിജിത്ത് കെ. ജോണിനെ മന്ത്രി അഭിനന്ദിച്ചു .ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് …
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു…
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ മലയാളികള്‍ കണ്‍തുറന്നു.കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.
വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ് കടന്നു…
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. വ്യാഴാഴ്‌ച 100.3 ദശലക്ഷം യൂണിറ്റിൽ എത്തി. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ (പീക്ക് ഡിമാൻഡ്) ഉപയോഗവും റെക്കോഡിലെത്തി. 4903 മെഗാവാട്ടാണ് ഉപയോഗം. 2022 ഏപ്രിൽ 28ലെ 92.88 ദശലക്ഷം യൂണിറ്റായിരുന്നു നേരത്തെയുള്ള റെക്കോഡ്. ചൊവ്വാഴ്‌ച ഇത് മറികടന്ന് 95.61 ദശലക്ഷം യൂണിറ്റായി. ബുധൻ പിന്നെയും വർധിച്ച് 98.45ൽ എത്തി. പീക്ക് ഡിമാൻഡിൽ മുൻവർഷം 4385 മെഗാവാട്ടിലെത്തിയത് റെക്കോഡായിരുന്നു.
കനത്ത ചൂട് തുടരുന്നു…
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ ചൂട്. പാലക്കാട്ട് തുടർച്ചയായ രണ്ടാംദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്‌ച 40.1 ഡിഗ്രിയാണ്. തൃശൂർ വെള്ളാനിക്കരയിൽ 37.8, പുനലൂരിൽ 37.4, കോട്ടയത്ത് 37 ഡിഗ്രി താപനില രേഖപ്പെടുത്തി.