
എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ കയർ ഫാക്ടറി തീപിടിച്ച് കത്തി നശിച്ചു. കയറുത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തി നശിച്ചത്. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കുന്നു. അഗ്നിശമനസേന മണിക്കൂറുകൾ പണിപ്പെട്ട് തീയണച്ചു. ഇന്നലെ തിരുവനന്തപുരത്തും വൻ തീപിടിത്തമുണ്ടായി. നിരവധി കടകൾ കത്തി നശിച്ചു.