കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ രണ്ടാം റീച്ചിലുള്ള സ്ഥലം ഏറ്റെടുപ്പിന്റെ പ്രമാണ പരിശോധന ആരംഭിച്ചു.
മണ്ണറക്കോണം ജംഗ്ഷൻ മുതൽ പേരൂർക്കട വരെയാണ് രണ്ടാം റീച്ച്. 125 പേർക്കാണ് ഇന്ന് പ്രമാണ പരിശോധനയ്ക്ക് ഹാജരാകാൻ നോട്ടീസ് നല്കിയിരുന്നത്. 83 പേരാണ് ഇന്ന് ഹാജരായത്. എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത്, കിഫ്ബി സ്പെഷ്യൽ തഹസിൽദാർ ഷീജ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ കാരണങ്ങളാൽ ഇന്ന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് കവടിയാറിലുള്ള കിഫ്ബി സ്പെഷ്യൽ തഹസീൽദാരുടെ ഓഫീസിൽ ഹാജരായി രേഖകൾ സമർപ്പിക്കാവുന്നതാണ്. രണ്ടാം റീച്ചിൽ മൊത്തം 375 ഭൂവുടമകളാണ് രണ്ടാം റീച്ചിലുള്ളത്. മേയ് 13, 17 തീയതികളിൽ …