ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ ബില്ല് ഔദ്യോഗികമായി ഭരണഘടനയുടെ 106ാം ഭേദഗതി നിയമം എന്നറിയപ്പെടും. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി അറിയിക്കുന്ന തിയ്യതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു.