രാജ്യമിന്ന് രാഷ്‌ട്രപിതാവിനെ സ്മരിക്കുന്നു. ഗാന്ധിജയന്തി ദിനമായ ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. സർവ മത പ്രാർഥനയിലും പങ്കു കൊണ്ടു. രാജ്യത്ത് എല്ലായിടത്തും രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു.