channel news
ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി
യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്. വാരാണസി: യുക്രൈന്‍ യുദ്ധഭൂമിയില്‍(Ukraine Russia War) നിന്നെത്തി പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥിനി. യുപി വാരാണസിയിലാണ് (UP Election) കൃതിക (Kritika) എന്ന പെണ്‍കുട്ടി വോട്ട് (Vote) ചെയ്യാനെത്തിയത്. വോട്ടു ചെയ്യുന്നത് തന്റെ അവകാശമാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലെ ഭീകരമായ അനുഭവങ്ങളില്‍ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് കൃതിക യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നാണ് രാജ്യത്തേക്ക് വിമാനം കയറിയത്. യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ …
ഇത് എന്റെ അവകാശം’; യൂദ്ധഭൂമിയില്‍ നിന്ന് പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥി Read More »
സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 2424 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 66,263
4 മണിക്കൂറിനിടെ 4 മരണം. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, …
സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 2424 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 66,263 Read More »
സാദിഖലി തങ്ങളുടെ പിൻഗാമിയാര് ? മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റിനെ ചൊല്ലി ആശയക്കുഴപ്പം
പാണക്കാട് കുടുംബത്തിലെ മൂന്ന് പേരുടെ പേരുകളാണ് മലപ്പുറം മുസ്ലീം ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. മലപ്പുറം: സാദിഖലി തങ്ങൾ സ്ഥാനമൊഴിയുന്നതോടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണം എന്ന കാര്യത്തിൽ ലീഗിൽ ആശയക്കുഴപ്പം രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സാദിഖലി തങ്ങളുടെ സഹോദരൻ കൂടിയായ അബ്ബാസ് അലി തങ്ങളെ ജില്ലാ പ്രസിഡണ്ടാക്കാനാണ് ലീഗ് നേതാക്കളുടെ താല്പര്യം. എന്നാൽ അന്തരിച്ച ഉമറലി തങ്ങളുടെ മകൻ റഷീദലി തങ്ങളുടെ പേരാണ് സമസ്ത നിർദ്ദേശിക്കുന്നത്. ഇതോടെ യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി …