പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായി.പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്.രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.കോൺഗ്രസ് എം.എൽ.എ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്.