EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സമരസപ്പെട്ടവരെ ചരിത്ര പുരുഷന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി മൃദംഗ ശൈലേശ്വരി തീർഥാടന ടൂറിസം പദ്ധതിയനുസരിച്ച് നിർമ്മിച്ച മ്യൂസിയം കെട്ടിടവും നവീകരിച്ച കുളവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.വൈദേശികാധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടെത്. അതിൽ ദേശീയ ശ്രദ്ധയാകർഷിച്ച പോരാട്ടമായിരുന്നു പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ നടന്നത്. അതിൽ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും …

ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ… Read More »

കിങ് ഖാന്‍; ടൈം 100 റീഡര്‍ പോളില്‍ ഷാരൂഖ് ഖാന്‍ ഒന്നില്‍; മെസ്സി അഞ്ചാമത്…

ടൈം മാഗസിന്റെ ടൈം 100 റീഡര്‍ പോള്‍ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്. വായനക്കാരുടെ വോട്ടിംങിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടത്. ഓസ്‌കാര്‍ ജേതാവായ നടന്‍ മിഷേല്‍ യോ, അത്ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ലയണല്‍ മെസി എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ഷാരൂഖിന്റെ നേട്ടം.1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ …

കിങ് ഖാന്‍; ടൈം 100 റീഡര്‍ പോളില്‍ ഷാരൂഖ് ഖാന്‍ ഒന്നില്‍; മെസ്സി അഞ്ചാമത്… Read More »

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും 6000ത്തിന് മുകളിൽ…

24 മണിക്കൂറിനിടെ 6,155 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ നടക്കും.കേരളത്തിൽ, 2 പേരടക്കം, 11 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗികളുടെ എണ്ണം 31,194 ആയി ഉയർന്നു. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63% മാണ്. 24 മണിക്കൂറിനിടെ 733 പേർക്ക് കൊവിഡ്, സ്ഥിരീകരിച്ച ഡൽഹിയിൽ 20% മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.

എത്രനാൾ ജീവനോടെ ഉണ്ടാകുമെന്നറിയില്ല, അത്രയും നാൾ കോൺഗ്രസ് പ്രവർത്തകനായി തുടരും – എകെ ആന്റണി…

എത്രനാൾ ജീവിച്ചിരിക്കുമെന്നറിയില്ല, പക്ഷെ മരണം വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് എകെ ആന്റണി. ഇന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടുന്ന നെഹ്‌റു കുടുംബത്തെ ബിജെപി സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.ബഹുസ്വരതയും മതേരത്വവുമാണ് രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ. 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നമ്മുടെ രാജ്യത്തിന്റെ പ്രാണവായുവായ ഈ അടിസ്ഥാനമൂല്യങ്ങൾ ദുർബലപ്പെടുത്താണ് അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ഈ നീക്കം അൽപ്പം സാവകാശത്തിലായിരുന്നു എങ്കിലും പിന്നീട് രണ്ടാം മോഡി …

എത്രനാൾ ജീവനോടെ ഉണ്ടാകുമെന്നറിയില്ല, അത്രയും നാൾ കോൺഗ്രസ് പ്രവർത്തകനായി തുടരും – എകെ ആന്റണി… Read More »

ഇന്ന് ദുഃഖവെള്ളി…

യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

നടൻ ബാലയുടെ ശസ്‌ത്രക്രിയ കഴിഞ്ഞു…

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയില്‍ തന്നെ തുടരും.ബാലയ്ക്ക് കരള്‍ ദാനം ചെയ്‌ത ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു.

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; 301 കോളനിയിലെ വീട് തകർത്തു…

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ വി ജെ ജോർജിന്റെ വീടാണ് തകർത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും തകര്‍ത്തു. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു.

കര്‍ണാടകയിലെ പശുക്കൊല: മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍…

കര്‍ണാടക രാമനഗരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. ഇദ്‌രീസ് പാഷ വധക്കേസിലെ മുഖ്യപ്രതി പുനീത് കേരഹള്ളിയെയും കൂട്ടാളികളെയുമാണ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് രാമനഗര പോലിസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി സ്ഥിരീകരിച്ചു. ഇയാള്‍ ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കന്നുകാലികളെ കടത്തിയതിന് ഇദ് രീസ് പാഷയെ കൊലപ്പെടുത്തുകയും കൂട്ടാളികളായ സയ്യിദ് സഹീറിനെയും ഇര്‍ഫാനെയും ആക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മാര്‍ച്ച് 31ന് പുനീതിന്റെ നേതൃത്വത്തിലുള്ള …

കര്‍ണാടകയിലെ പശുക്കൊല: മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍… Read More »

ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍…

ഉല്‍സവാഘോഷത്തില്‍ ഡ്യൂട്ടിക്കിടെ യൂനിഫോം അണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തതിന് എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ എഎസ്‌ഐ കെ പി ഷാജിയെയാണ് ജില്ലാ പോലിസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞദിവസം പൂപ്പാറയിലെ ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയാണ് മദ്യപിച്ചെത്തിയ എഎസ്‌ഐ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ ടൗണിലെ മാരിയമ്മന്‍ കോവിലിലെ ഉല്‍സവത്തിന് ഡ്യൂട്ടിക്കെത്തിയതായിരുന്നു എഎസ്‌ഐ. ഇതിനിടെ, തമിഴ് പാട്ട് കേട്ടതോടെ ജനക്കൂട്ടത്തിന് മുന്നില്‍വച്ച് പോലിസ് യൂനിഫോണില്‍ എഎസ്‌ഐ നൃത്തംചെയ്യുകയായിരുന്നു. മതിമറന്ന് നൃത്തം ചെയ്ത …

ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍… Read More »

അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു…

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ  സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്ന അനിൽ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞത്.