EN24TV

കിങ് ഖാന്‍; ടൈം 100 റീഡര്‍ പോളില്‍ ഷാരൂഖ് ഖാന്‍ ഒന്നില്‍; മെസ്സി അഞ്ചാമത്…

ടൈം മാഗസിന്റെ ടൈം 100 റീഡര്‍ പോള്‍ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്. വായനക്കാരുടെ വോട്ടിംങിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടത്. ഓസ്‌കാര്‍ ജേതാവായ നടന്‍ മിഷേല്‍ യോ, അത്ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ലയണല്‍ മെസി എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ഷാരൂഖിന്റെ നേട്ടം.1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയന്‍ സ്ത്രീകളാണ്. മൊത്തം വോട്ടിന്റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *