EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സമരസപ്പെട്ടവരെ ചരിത്ര പുരുഷന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി മൃദംഗ ശൈലേശ്വരി തീർഥാടന ടൂറിസം പദ്ധതിയനുസരിച്ച് നിർമ്മിച്ച മ്യൂസിയം കെട്ടിടവും നവീകരിച്ച കുളവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.വൈദേശികാധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടെത്. അതിൽ ദേശീയ ശ്രദ്ധയാകർഷിച്ച പോരാട്ടമായിരുന്നു പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ നടന്നത്. അതിൽ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും വലിയ പ്രാധാന്യമുണ്ട്. സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണ്. അതിനായി ചരിത്രം തിരുത്തുന്നു. പ്രധാനികളുടെ പേരുകൾ ഒഴിവാക്കി സമരസപ്പെട്ടവരുടെ പേരുകൾ തിരുകി കയറ്റാനുള്ള ശ്രമം വ്യാപകമാവുന്നു. അതിനാൽ നമ്മുടെ ചരിത്രവും അതിൽ ഉൾപ്പെട്ടവരെയും കുറിച്ച് പറയുകയും പഠിപ്പിക്കുകയും വേണമെന്ന്  മുഖ്യമന്ത്രി  പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *