
നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയില്‍ തന്നെ തുടരും.ബാലയ്ക്ക് കരള്‍ ദാനം ചെയ്‌ത ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു.