
കര്‍ണാടക രാമനഗരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. ഇദ്‌രീസ് പാഷ വധക്കേസിലെ മുഖ്യപ്രതി പുനീത് കേരഹള്ളിയെയും കൂട്ടാളികളെയുമാണ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് രാമനഗര പോലിസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി സ്ഥിരീകരിച്ചു. ഇയാള്‍ ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കന്നുകാലികളെ കടത്തിയതിന് ഇദ് രീസ് പാഷയെ കൊലപ്പെടുത്തുകയും കൂട്ടാളികളായ സയ്യിദ് സഹീറിനെയും ഇര്‍ഫാനെയും ആക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മാര്‍ച്ച് 31ന് പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം പാഷയെ പിന്തുടരുകയും ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.