EN24TV

എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍…

ഒരു ലക്ഷം രൂപ വിലവരുന്ന അതിമാരക മാരകമയക്കുമരുന്നായ 30 ഗ്രാം എംഡിഎംഎയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ കൂരിമണ്ണില്‍ പുളിക്കാമത്ത് വീട്ടില്‍ ജാഫര്‍(30), കുറ്റീരി പുളിക്കാമത്ത് വീട്ടില്‍ ജാഫറലി(30) എന്നിവരെയാണ് മലപ്പുറം എസ്‌ഐ ജിഷില്‍ വിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേര്‍ക്കും കഞ്ചാവ്, അടിപിടി എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആന്റി നാര്‍കോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് മലപ്പുറം എസ്‌ഐ ജീഷില്‍ വി, എഎസ്‌ഐ തുളസി, പോലിസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടന്‍, കെ കെ ജസീര്‍, ആര്‍ ഷഹേഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *