EN24TV

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; പാര്‍ട്ടിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റിന്റെ ഉപവാസം…

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരം തുടങ്ങി. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജയ്പൂരിലെ ശഹീദ് സ്മാരകത്തില്‍ സച്ചിന്‍ പൈലറ്റ് ഏകദിന ഉപവാസ സമരം നടത്തുന്നത്. ബിജെപിക്കെതിരായ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരമാണെന്ന് സച്ചിന്‍ അനുകൂലികള്‍ വിശദീകരിക്കുമ്പോഴും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹലോട്ടും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ് സമരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപവാസ സമരത്തെ പാര്‍ട്ടിവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് സച്ചിന്റെ ഉപവാസം.

Leave a Comment

Your email address will not be published. Required fields are marked *