
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ കൊളങ്ങര ഇത്തികുട്ടി മകള്‍ സെറീന (34 വയസ്) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും അരീക്കോട് പോലിസില്‍ പരാതി നല്‍കി.ഭര്‍ത്താവ് ചീക്കോട് മുണ്ടക്കല്‍ ബിലന്‍കൊട് മുഹമ്മദ് മകന്‍ സിദ്ധീഖിനെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടില്‍ വെച്ച് നിരന്തരം സെറീനയെ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. നേരത്തെ പല സമയത്തും മര്‍ദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടില്‍ വരുന്ന സെറീനയെ ഇയാള്‍ കൂട്ടി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇയാളുടെ മര്‍ദ്ദനത്തില്‍ യുവതിക്ക് സാരമായ പരിക്കേറ്റു.