
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. കല്‍പറ്റയില്‍ പ്രവര്‍ത്തകരെ അണിനിരത്തി ‘സത്യമേവ ജയതേ’ എന്ന പേരില്‍ യുഡിഎഫ് റോഡ്‌ഷോ സംഘടിപ്പിക്കും.എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടതിനുശേഷം രാഹുല്‍ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്.എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ നിന്നാണ് റോഡ്ഷോ ആരംഭിക്കുക. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. റോഡ്‌ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.