
തലശേരി എരഞ്ഞോളിപ്പാലത്ത് സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. കച്ചുമ്പറത്ത് താഴെ വിഷ്ണുവിനാണ് പരിക്കേറ്റത്. ഇരു കൈകളും തകർന്ന വിഷ്ണുവിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തി. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.