pathanamthitta news

സൂര്യനെ തേടി ഇന്ത്യ…

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണ കൗണ്ട് ഡൗൺ തുടങ്ങി. പിഎസ്എൽവി സി-57 റോക്കറ്റ് ഇന്നു രാവിലെ 11.50 ന് സൂര്യന്റെ ഉള്ളരകൾ തേടി കുതിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നുള്ള വിക്ഷേപണത്തിനു നേരിട്ടു സാക്ഷികളാകാൻ പഞ്ചാബിലെ വിവിധ സർക്കാർ സ്കൂളുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമുണ്ട്.വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 …

സൂര്യനെ തേടി ഇന്ത്യ… Read More »

‘ഇന്ത്യ’ യോഗം ഇന്നും തുടരും; സഖ്യത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉണ്ടായേക്കും…

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ മാസം 30നകം പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ തീരുമാനം. മുംബൈയില്‍ നടക്കുന്ന ഇന്ത്യ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. സഖ്യം സംബന്ധിച്ച പാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റികള്‍ ഫോര്‍മുല രൂപീകരിക്കും. എല്ലാ സീറ്റുകളിലും ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്നതിനാണ് ഇന്ത്യ സഖ്യം പ്രാധാന്യം നല്‍കുന്നത്. നേരത്തെ പറ്റ്‌നയിലും ബെംഗളൂരുവിലും ചേര്‍ന്ന യോഗങ്ങളില്‍ ഇതിന് പിന്തുണ ലഭിച്ചിരുന്നു. 28 പാര്‍ട്ടികളുടെ നേതാക്കളാണ് മുംബൈയിലെ യോഗത്തില്‍ പങ്കെടുക്കുന്നത്.മുസ്്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ …

‘ഇന്ത്യ’ യോഗം ഇന്നും തുടരും; സഖ്യത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉണ്ടായേക്കും… Read More »

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’

 സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു.സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ശ്രീലതനമ്പൂതിരി, ഡോ. രജിത്കുമാർ, ചിത്രത്തിന്റെ സംവിധായകൻ പ്രമോദ് കൃഷ്ണ, ഛായാഗ്രാഹകൻ രമേഷ് വി. ദേവ്, സംവിധായകൻ രമേഷ്തമ്പി, ഗിരിജാവല്ലഭൻ, എസ്.മധുസൂദനൻ നായർ, ഷീജാ പേഴുംമൂട്, ഡോ. സ്കന്ദസ്വാമി പിള്ള, ഉണ്ണികൃഷ്ണൻ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു. പ്രമോ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന …

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’ Read More »

നടി അപർണ മരിച്ച നിലയിൽ…

സീരിയൽ താരം അപർണ മരിച്ച നിലയിൽ. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു…

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണ് 17 തൊഴിലാളികൾ മരിച്ചു. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെ സൈറാം​ഗിൽ ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽ പദ്ധതികളുടെ ഭാ​ഗമായി നിർമാണത്തിലിരിക്കുന്ന പുതിയ പാതയിലാണ് അപകടമുണ്ടായത്.ഇരുമ്പ് ലപാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കി അതിനു മുകളിൽ ​ഗർഡറുകൾ സ്ഥാപിക്കുമ്പാളാണ് വലിയ ശബ്ദത്തോടെ പാലം തകർന്നു വീണത്.40 ഓളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 104 മീറ്റര്‍ ഉയരത്തിലാണ് …

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു… Read More »

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു സാധു സ്ത്രീയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയിൽ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ. പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണിത്. അവരുടെ ജീവിതത്തിൽ പ്രയാസം വന്നപ്പോൾ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി അവരെ ചേർത്ത് നിർത്തി സഹായിച്ചു. ഇക്കാര്യം അവർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയിൽ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള …

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ… Read More »

മലപ്പുറം എസ്.പി സുജിത് ദാസിനെ മാറ്റണമെന്ന് എം.എസ്.എഫ്…

മലപ്പുറം ജില്ലയെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നല്‍കുന്നുവെന്ന് എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഇനിയും മൗനമിരുന്നാല്‍ 2023ല്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം ജില്ല മാറും. ആന ചെരിഞ്ഞത് പാലക്കാട് ആവുമ്പോള്‍ സാധാരണവും മലപ്പുറത്ത് ആകുമ്പോള്‍ അസാധാരണവും ആണെന്ന് ചിന്തയുള്ള ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് മുമ്പില്‍ മലപ്പുറം ജില്ല ഒരു ക്രിമിനല്‍ ജില്ലയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ വഴിയൊരുക്കുകയാണ് …

മലപ്പുറം എസ്.പി സുജിത് ദാസിനെ മാറ്റണമെന്ന് എം.എസ്.എഫ്… Read More »

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തണം: ഹൈക്കോടതി…

ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടുമ്പന്‍ചോല, ബൈസണ്‍ വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണു നിര്‍ദേശം.നിര്‍മ്മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പോലീസ് സഹായം തേടാമെന്നും ആവശ്യമായസഹായം ജില്ലാ പൊലീസ് മേധാവി ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.മൂന്നാറില്‍ നിയമം ലംഘിച്ചുകൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ശാന്തന്‍പാറയിലെ ഓഫീസ് ഭൂ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് …

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തണം: ഹൈക്കോടതി… Read More »

മാസപ്പടി വിവാദം: വീണയ്ക്ക് കിട്ടിയ യഥാര്‍ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്ന് മാത്യു കുഴല്‍നാടന്‍…

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക് കമ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. പുറത്തു വന്നത് ചെറിയ കണക്കുകള്‍ മാത്രമാണ്. നിലവില്‍ ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. വേറെയും കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ധാര്‍മ്മികമല്ലാത്തതിനാലാണ് വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ …

മാസപ്പടി വിവാദം: വീണയ്ക്ക് കിട്ടിയ യഥാര്‍ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്ന് മാത്യു കുഴല്‍നാടന്‍… Read More »

ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങളുമായി ISRO

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്കെന്ന സൂചനയുമായി ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്റ് അവോയ്ഡന്‍സ് കാമറ (എല്‍എച്ച്ഡിഎസി) പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് പാറകളോ ഗര്‍ത്തങ്ങളോ ഇല്ലാത്ത ഭാഗം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. ബുധനാഴ്ചയാണ് ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ് കണക്കാക്കുന്നത്. അന്ന് വൈകീട്ട് 6.04ന് ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ലാന്‍ഡര്‍ മോഡ്യൂളിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത …

ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങളുമായി ISRO Read More »