EN24TV

pathanamthitta news

മലപ്പുറത്ത് വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ…

മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുവൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരന്‍ വിഷ്ണുവിന്റെ വീട്ട് വളപ്പിലെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനേയും മറ്റു മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീണക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ബാലഗോപാല്‍…

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ഉയര്‍ന്നുവന്ന നികുതി വെട്ടിപ്പ് പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നിര്‍ദ്ദേശം. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരിശോധിക്കുക എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റാകും പരിശോധന നടത്തുന്നത്. വീണ ഐജിഎസ്ടി അടച്ചത് പരിശോധിക്കണമെന്നായിരുന്നു പരാതി.വിവാദ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ പിന്നെയും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ …

വീണക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ബാലഗോപാല്‍… Read More »

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കി…

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി.കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു ജോലി നഷ്ടമായത്‌.11 വർഷമായുയി ഇവർ ഇവിടെ താത്കാലിക ജീവനക്കാരിയാണ്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അഭിപ്രായം ആരാഞ്ഞ ചാനലിനോട് ചാണ്ടി ഉമ്മന് അനുകൂലമായി അഭിപ്രായം പറഞ്ഞതിനാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്.തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്‌തുവെന്നും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാൽ അദ്ദേഹത്തിന്റെ മകൻ …

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കി… Read More »

കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വൈകുന്നതിൽ സർക്കാരിന് തിരിച്ചടി…

സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വൈകുന്നതിൽ സർക്കാരിന് തിരിച്ചടി. നിയമനത്തിന് രണ്ടാഴ്ച കൂടി വേണമെന്ന സർക്കാർ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ തള്ളി. കോടതി ഉത്തരവ് നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്നും നിയമന ഉത്തരവ് 24ന് ട്രിബ്യൂണലിൽ ഹാജരാക്കണമെന്നും സർക്കാരിന് നിർദ്ദേശം നൽകി. സെലക്ഷൻ കമ്മിറ്റി ലിസ്റ്റിലെ വിരമിക്കാത്ത 38 പേർക്ക് നിയമനം നൽകണമെന്ന ഉത്തരവ് പെട്ടെന്ന് നടപ്പിലാക്കാനായിരുന്നു അഡ്മിനിസ്ട്രേറ്റിവ് ഉത്തരവ്. അധ്യാപകർ വിരമിച്ചതും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി നിയമനം നൽകുന്നത് …

കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വൈകുന്നതിൽ സർക്കാരിന് തിരിച്ചടി… Read More »

ദിലീപിൻറെ ആവശ്യം ഹൈക്കോടതി തള്ളി…

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കേസിലെ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നും ദിലീപ് …

ദിലീപിൻറെ ആവശ്യം ഹൈക്കോടതി തള്ളി… Read More »

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി…

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്ത്. അനുദിനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ ചെലവ് പരമാവധി ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. ആഡംബര പൂർണ്ണമായ പരിപാടികൾ ഉപേക്ഷിക്കണമെന്നും പരിശീലന പരിപാടികൾ,സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.കൂടാതെ വകുപ്പുതല പരിപാടികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉപയോഗിക്കുന്നതിനു പകരം മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ധനവകുപ്പ് …

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി… Read More »

ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്…. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്….

ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. ഇന്ന് മുതല്‍ 10 ദിവസം കേരളത്തിന്റെ ഓരോ കോണിലും വൈവിധ്യമാര്‍ന്ന പൂക്കളങ്ങളാല്‍ സമ്പന്നമാകും. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

ഹിമാചൽ തെരച്ചിൽ തുടരുന്നു, 77 മൃതദേഹങ്ങൾ കിട്ടി…

ഹിമാചൽ പ്രദേശിൽ തെരച്ചിൽ തുടരുന്നു. കൂടുതൽ പേർ മണ്ണിനടിയിലുണ്ടെന്ന നി​ഗമനത്തിലാണ് ദുരന്തനിവാരണ സേന. മഴക്കെടുതി തുടരുന്നു. സമ്മർ ഹിൽ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ സംസ്ഥാനത്ത് ഇതുവരെ 77 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നാലോളം പേർ ഇപ്പോഴും ക്ഷേത്ര അവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നാണ് കരുതുന്നതെന്ന് ഷിംല എസ്പി സഞ്ജീവ് കുമാർ ഗാന്ധി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.കനത്ത മഴയിൽ മനുഷ്യജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹിമാചലിനെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി …

ഹിമാചൽ തെരച്ചിൽ തുടരുന്നു, 77 മൃതദേഹങ്ങൾ കിട്ടി… Read More »

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികള്‍: മാര്‍ഗരേഖ പുറത്തിറക്കി…

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്‌തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനമാണെന്നും പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാര്‍സാപ് (കേരള ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ബ്ലോക്ക് …

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികള്‍: മാര്‍ഗരേഖ പുറത്തിറക്കി… Read More »

കൊതുക് നാശിനിയില്‍ നിന്ന് തീ പടര്‍ന്ന് മുത്തശ്ശിയും 3 കൊച്ചുമക്കളും വെന്തുമരിച്ചു…

വീട്ടിനുള്ളില്‍ കൊതുകുനശീകരണ ഉപകരണത്തില്‍ നിന്ന് തീപടര്‍ന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചയൊടെ സമീപവാസികളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാര്‍ഡ്‌ബോര്‍ഡിലേക്ക് വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി പൊലീസ് …

കൊതുക് നാശിനിയില്‍ നിന്ന് തീ പടര്‍ന്ന് മുത്തശ്ശിയും 3 കൊച്ചുമക്കളും വെന്തുമരിച്ചു… Read More »