EN24TV

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കി…

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി.കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു ജോലി നഷ്ടമായത്‌.11 വർഷമായുയി ഇവർ ഇവിടെ താത്കാലിക ജീവനക്കാരിയാണ്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അഭിപ്രായം ആരാഞ്ഞ ചാനലിനോട് ചാണ്ടി ഉമ്മന് അനുകൂലമായി അഭിപ്രായം പറഞ്ഞതിനാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്.തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്‌തുവെന്നും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *