EN24TV

മലപ്പുറത്ത് വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ…

മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുവൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരന്‍ വിഷ്ണുവിന്റെ വീട്ട് വളപ്പിലെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനേയും മറ്റു മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *