
ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. ഇന്ന് മുതല്‍ 10 ദിവസം കേരളത്തിന്റെ ഓരോ കോണിലും വൈവിധ്യമാര്‍ന്ന പൂക്കളങ്ങളാല്‍ സമ്പന്നമാകും. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
