EN24TV

‘ഇന്ത്യ’ യോഗം ഇന്നും തുടരും; സഖ്യത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉണ്ടായേക്കും…

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ മാസം 30നകം പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ തീരുമാനം. മുംബൈയില്‍ നടക്കുന്ന ഇന്ത്യ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. സഖ്യം സംബന്ധിച്ച പാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റികള്‍ ഫോര്‍മുല രൂപീകരിക്കും. എല്ലാ സീറ്റുകളിലും ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്നതിനാണ് ഇന്ത്യ സഖ്യം പ്രാധാന്യം നല്‍കുന്നത്. നേരത്തെ പറ്റ്‌നയിലും ബെംഗളൂരുവിലും ചേര്‍ന്ന യോഗങ്ങളില്‍ ഇതിന് പിന്തുണ ലഭിച്ചിരുന്നു. 28 പാര്‍ട്ടികളുടെ നേതാക്കളാണ് മുംബൈയിലെ യോഗത്തില്‍ പങ്കെടുക്കുന്നത്.മുസ്്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യ സഖ്യത്തിന്റെ ലോഗോ പ്രകാശനവും കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിനവും ഇന്നുണ്ടാകും. സഖ്യത്തിന് കണ്‍വീനര്‍ വേണോ സംയുക്ത ഷെഡ്യൂള്‍ വേണോ എന്ന കാര്യവും ഇന്ന് തീരുമാനിക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സഖ്യം മുന്നോട്ടു പോവുക. സഖ്യത്തിന്റെ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പ്രഖ്യാപിച്ചേക്കും. കണ്‍വീനറായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേയോ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയോ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *